ന്യൂദല്‍ഹി: ഡിസംബറില്‍ ദല്‍ഹിയില്‍ സംഗീത മേള അവതരിപ്പിക്കാനുള്ള ദല്‍ഹി സര്‍ക്കാരിന്റെ ക്ഷണം പ്രസിദ്ധ പാക്കിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലി സ്വീകരിച്ചു.
പാക്കിസ്ഥാന്‍ ഭാരതവിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ സംഗീത നിശയും മറ്റും അവതരിപ്പിച്ച് രാജ്യങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം പ്രകടിപ്പിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് വിമര്‍ശിച്ച് മഹാരാഷ്‌ട്രയില്‍ നിശ്ചയിച്ചിരുന്ന പരിപാടികളോടു ശിവസേന വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.
ആര് ക്ഷണിച്ചാലും താന്‍ പാടാന്‍ പോകുമെന്നും ഡിസംബറില്‍ ദല്‍ഹിക്കു വരുമെന്നും 40 വര്‍ഷമായി ഭാരതത്തില്‍ പാടാറുണ്ടെന്നും ഗുലാം അലി പറഞ്ഞു.
















