മുംബൈ: പ്രമുഖ വ്യവസായിയും വിക്കോ ഗ്രൂപ്പ് ചെയര്‍മാനുമായ ഗജാനന്‍ പെന്‍ധാര്‍ക്കര്‍ (82) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 1957ലാണ് വിഷ്ണു ഇന്‍ഡസ്ട്രീസ് കെമിക്കല്‍ കമ്പനി (വിക്കോ) ആരംഭിക്കുന്നത്. ആയുര്‍വേദ ആരോഗ്യ മേഖലയില്‍ രാജ്യത്തെതന്നെ ഏറ്റവും മികച്ച ബ്രാന്‍ഡുകളിലൊന്നായി വിക്കോയെ മാറ്റാന്‍ ഗജാനനു കഴിഞ്ഞു.
1934 സെപ്റ്റംബര്‍ 12നാണു ഗജാനന്‍ പെന്‍ധാര്‍ക്കറിന്റെ ജനനം. ടെലിവിഷന്‍ ഷോയ്‌ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്ന രീതിക്ക് രാജ്യത്തു തുടക്കമിട്ടത് ഗജാനന്‍ പെന്‍ധാര്‍ക്കറാണ്. 1985ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന യേ ജോ ഹൈ സിന്തഗി എന്ന പരിപാടി വിക്കോയുടെ വിക്കോ ടെര്‍മറിക് ആയുര്‍വേദിക് ക്രീം സ്‌പോണ്‍സര്‍ ചെയ്തു.
പിന്നീട് ടെലിവിഷന്‍ സംപ്രേഷണത്തിന്റെ സാമ്പത്തികശാസ്ത്രംതന്നെ സ്‌പോണ്‍സര്‍ഷിപ്പായി മാറുകയായിരുന്നു.
















