കോഴിക്കോട്: തയ്യല്‍ തൊഴിലാളികളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ബിഎംഎസ്സ് സംസ്ഥാന സെക്രട്ടറി പി. ശശിധരന് പറഞ്ഞു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുകയും ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള തയ്യല്‍ മസ്ദൂര്‍ ഫെഡറേഷന് സംസ്ഥാന വ്യാപകമായിസംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള തയ്യല്‍ തൊഴിലാളി സംഘം ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്, ജനറല്‍ സെക്രട്ടറി വി.ചന്ദ്രന്, ബി.എം.എസ്സ് ജില്ലാസെക്രട്ടറി ഒ.കെ. ധര്മ്മരാജന് വിവിധയൂണിയനുകളെ പ്രതിനിധീകരിച്ച് എന്‍.ശശിധരന് (ടൈ ല്‍സ്), പി.പരമേശ്വരന് (ചുമട്), കെ.കെ. പ്രേമന് (മോട്ടോര്‍), അരീക്കോത്ത് രാജന് (കാര്‍ഷികം), കെ. ശ്രീകുമാര്‍ (വാണിജ്യം), പി.ചെക്കോട്ടി (ലോട്ടറി) എന്നിവര്‍ സംസാരിച്ചു. പി.ബാലകൃഷ്ണന് നന്ദി രേഖപ്പെടുത്തി.
എരഞ്ഞിപ്പാലത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് പി.രാജന്,വി. മിനി, റീന സഹദേവന്, പി. ബിന്ദു, ഐ.ശശീന്ദ്രന്, ടി.കെ. പത്മിനി, കെ. ഗീത, രജനി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: