സ്റ്റോക്ക് ഹോം: ഊര്‍ജ്ജ തന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്ക്കാര ജപ്പാന് സ്വദേശിയായ തകാകി കജിതക്കും കാനഡക്കാരന് ആര്‍ഥര്‍ ബി മക്ഡൊണാള്‍ഡിനും. ന്യൂട്രിനോ കണങ്ങളെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ക്കാണ് ഇവര്‍ക്ക് നോബല്‍ സമ്മാനം നല്‍കുന്നതെന്ന് സമ്മാന സമിതി അറിയിച്ചു.പദാര്ഥങ്ങളുേടയും പ്രപഞ്ചത്തിന്റെയും പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടുപിടിത്തങ്ങളാണ് ഇവര്‍ നടത്തിയത്.
എല്ലാ പദാര്‍ഥങ്ങളും കണങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കണങ്ങള്‍ക്ക് എല്ലാം ദ്രവ്യം അഥവാ പിണ്ഡം ഉണ്ട്. ഇത്തരം ദ്രവ്യം ഇല്ലാത്ത കണങ്ങളാണ് ന്യൂട്രിനോയെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ന്യൂട്രിനോ കണങ്ങള്‍ക്കും പിണ്ഡം അഥവാ ദ്രവ്യം ഉണ്ടെന്നും ന്യൂട്രിനോ കണങ്ങള്‍ സൂര്യനില്‍ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കുന്ന വഴിക്ക് ഇവയ്ക്ക് രൂപമാറ്റം ഉണ്ടാകുന്നുണ്ടെന്നുമാണ് ഇരുവരും കണ്ടെത്തിയത്.
56കാരനായ തകാകി കജിത ജപ്പാനിലെ കോസ്മിക് റേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസറാണ്. 72 കാരനായ ആര്‍ഥര്‍ ബി മക്ഡൊണാള്‍ഡ് കിംഗ്സ്റ്റണിലെ ക്യൂണസ് യൂണിവേഴ്സിറ്റി എമിററ്റ്സ് പ്രൊഫസറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: