പാട്‌ന: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബീഹാറില്‍ ഗോവധം നിരോധിക്കുമെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി. ബീഹാറില്‍ ഗോമാംസം കഴിക്കുന്നവരും കഴിക്കാത്തവരും തമ്മില്‍ നേരിട്ടുള്ള മല്‍സരമാണ് നടക്കുന്നത്.
എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ ഗോവധം നിരോധിക്കും. അദ്ദേഹം പറഞ്ഞു.ബീഹാറില്‍ പതിനാലു കൊല്ലമായി ഗോവധം നിരോധിച്ചുള്ള നിയമമുണ്ട്. എന്നാല്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. നിയമം ഉണ്ടായിട്ടും പശുക്കിടാങ്ങളെ വരെ കൊല്ലുകയാണ്.അദ്ദേഹം തുടര്‍ന്നു.
















