Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭരണ സമിതികളുടെ അഴിമതികള്‍ തെരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികളെ തിരിഞ്ഞു കുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 04:34 pm IST
in Kannur

കണ്ണൂര്‍: കഴിഞ്ഞ കാലങ്ങളില്‍ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണം കയ്യാളിയ ഇടത്-വലത് മുന്നണികള്‍ക്ക് ഭരണ സമിതികള്‍ നടത്തിയ അഴിമതികളും കെടുകാര്യസ്ഥതയും തെരഞ്ഞെടുപ്പ് അടുത്തതോടെ കനത്ത തിരിച്ചടിയാവുന്നു. സിപിഎമ്മും കോണ്‍ഗ്രസും മുസ്ലീം ലീഗും ഉള്‍പ്പെടെയുളള കക്ഷികള്‍ ഭരണ സ്വാധീനം ഉപയോഗിച്ച് മണല്‍വാരല്‍ വഴിയും മറ്റും നടത്തിയ ലക്ഷങ്ങളുടേയും കോടികളുടേയും അഴിമതിക്കഥകളാണ് കഴിഞ്ഞ നാളുകളില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നും പുറത്തുവന്നത്. മണല്‍മാഫിയകളായി പ്രവര്‍ത്തിച്ച പല സ്ഥലങ്ങളിലും നേതാക്കള്‍ ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തതെന്ന് വിജിലന്‍സ് ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു.

ജില്ലയിലെ 20 പഞ്ചായത്തുകളിലെങ്കിലും ഇത്തവണ തെരഞ്ഞെടുപ്പില്‍ അഴിമതി മുഖ്യവിഷയമാവാന്‍ പോവുകയാണ്. സിപിഎം ഭരിക്കുന്ന മലപ്പട്ടം,കുറുമാത്തൂര്‍,തളിപ്പറമ്പ് നഗരസഭ, പയ്യന്നൂര്‍ നഗരസഭ,അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭരണ സമിതികള്‍ക്കെതിരെ അഴിമതി സര്‍വ്വത്ര ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പാര്‍ട്ടി അണികള്‍ക്കിടയില്‍ പോലും അഴിമതിക്കഥകള്‍ സജീവ ചര്‍ച്ചയായി കഴിഞ്ഞിരിക്കുന്നത് ഭരണകക്ഷിയായ സിപിഎമ്മിന് തലവേദനയായി മാറികഴിഞ്ഞിട്ടുണ്ട്. പയ്യന്നൂര്‍ നഗരസഭയില്‍ കുടിവെളള വിതരണത്തിന്റെ പേരില്‍ പോലും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. യുഡിഎഫ് മുന്നണിക്കാവട്ടെ ചെറുപുഴ, അയ്യന്‍കുന്ന് കണ്ണൂര്‍ ഉള്‍പ്പെടെയുളള തദ്ദേശ സ്ഥാപനങ്ങളില്‍ ഉയര്‍ന്നു വന്നിരിക്കുന്ന അഴിമതിയാരോപണങ്ങള്‍ കീറാമുട്ടിയായിരിക്കുകയാണ്.

മലപ്പട്ടം പഞ്ചായത്തില്‍ നടന്ന മണല്‍വാരലുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളായ പഞ്ചായത്ത് അംഗങ്ങള്‍ക്കും പാര്‍ട്ടിമെമ്പര്‍മാര്‍ക്കുമെതിരെ വന്‍ അഴിമതിയാരോപണമാണ് ഉയര്‍ന്നിരുന്നത്. സൊസൈറ്റിയുടെ പേരില്‍ കോടിക്കണക്കിന്‍ രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. പ്രതികള്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്. ഇതിനെ തുടര്‍ന്ന് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയും എടുത്തിരുന്നു. മലപ്പട്ടം മേഖലയില്‍ സംഭവത്തെചൊല്ലി ഉടലെടുത്ത വിഭാഗീയത ഇപ്പോഴും പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുകയാണ്. വരാന്‍ പോകുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുളള തയ്യാറെടുപ്പിലാണ് ഒരു വിഭാഗം പാര്‍ട്ടി മെമ്പര്‍മാരും അണികളും നേതാക്കളും. പയ്യന്നൂരിലാവട്ടെ നഗരസഭാ കുടിവെളള പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതികള്‍ പാര്‍ട്ടിക്കകത്ത് ശക്തമായ അഭിപ്രായ ഭിന്നതയ്‌ക്കും പൊതു സമൂഹത്തില്‍ സജീവ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. നഗരസഭയില്‍ നടന്ന അഴിമതികള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പയ്യന്നൂര്‍ മേഖലയില്‍ കനത്തതിരിച്ചടിക്ക് കാരണമാകുമെന്നാണ് സൂചന.

പാര്‍ട്ടി കാലങ്ങളായി ഭരണം നടത്തി വരുന്ന മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനമായ തളിപ്പറമ്പ് നഗരസഭയ്‌ക്കെതിരേയും വന്‍ അഴിമതിയാരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇ-മണല്‍ സമ്പ്രദായം നിലവില്‍ വന്നതിന് ശേഷം 2012-13ല്‍ തൊഴില്‍ കൂലിയിനത്തില്‍ കടവ് കണ്‍വീനര്‍മാര്‍ക്ക് നല്‍കിയ കോടികള്‍ക്ക് വ്യക്തമായ കണക്കില്ല തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങളാണ് ഓഡിറ്റിംഗ് റിപ്പോര്‍ട്ടില്‍ പുറത്തുവന്നത്. മണല്‍വാരലുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ കടവുകളില്‍ നിന്നും പുറത്തു വന്നു കൊണ്ടിരിക്കുന്ന അഴിമതി കഥകള്‍ പാര്‍ട്ടിക്കകത്ത് ശക്തമായ പ്രതിഷേധത്തിനും വിഭാഗീയതയ്‌ക്കും വഴിതെളിയിച്ചിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരായി മാറുമെന്നുറപ്പാണ്.

ചെറുപുഴ, അയ്യന്‍കുന്ന് തുടങ്ങി യുഡിഎഫ് ഭരിക്കുന്ന നിരവധി പഞ്ചായത്തുകളിലും ഭരണസമിതിക്കെതിരെ സമാനമായ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് യുഡിഎഫിനും തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് വഴിവെയ്‌ക്കുമെന്നുറപ്പാണ്. അഴിമതി കഥകള്‍ തെരഞ്ഞെടുപ്പില്‍ സജീവമാകുന്നതോടെ ഇടത്-വലത് മുന്നണികള്‍ പിടിച്ചു നില്‍ക്കാനേറെ ബുദ്ധിമുട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

Kerala

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

പുതിയ വാര്‍ത്തകള്‍

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.