കോഴിക്കോട്: എല്ലാ ക്ഷേമപെന്‍ഷനുകളും പഞ്ചായത്ത് വഴി വിതരണംചെയ്തിട്ടുംവിശ്വകര്‍മ്മജരുടെ പെന്‍ഷന്‍ മാത്രം വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് അഖില കേരള വിശ്വകര്‍മ്മ സൊസൈറ്റി കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. പിന്നോക്കവിഭാഗത്തില്‍പ്പെട്ട 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇക്കഴിഞ്ഞ രണ്ടു വര്‍ഷമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും കണ്‍വെന്‍ഷന്‍കുറ്റപ്പെടുത്തി. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവര്‍ക്കാണ് ഈ ദുര്‍ഗതി. സംസ്ഥാന ജനറല്‍ സെക്രട്ടറിസുരേഷ്ബാബു ഉദ്ഘാടനംചെയ്തു.പി.ടി.വാസു അധ്യക്ഷതവഹിച്ചു. ബാലകൃഷ്ണന്‍ പാന്നൂര്‍, പി.കെ. ഉത്തമന്‍, പ്രഭാകരന്‍പാഴൂര്‍, രാജു മൊകവൂര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: രാധാകൃഷ്ണന് പന്നൂര്‍ (പ്രസിഡന്റ്) വള്ളിക്കാട്ട് സുരേന്ദ്രന്‍ (സെക്രട്ടറി) രാജന്‍ മൊകവൂര്‍,സത്യനാഥന്‍, പന്നിയങ്കര (ജോ.സെക്ര) ഉത്തമന്‍, വി.പി. പരമശിവന്‍ (വൈസ് പ്രസിഡന്റ്) വിജയന്‍ പുതുപ്പണം (ട്രഷറര്‍)
















