Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സ്വകാര്യ ഫ്‌ളാറ്റ് നിര്‍മ്മാണം: റോഡ് കയ്യേറിയുള്ള മണ്ണെടുപ്പ് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 12:29 pm IST
in Kozhikode

കോഴിക്കോട്: വാട്ടര്‍ അഥോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ കടന്നുപോകുന്ന മലാപ്പറമ്പ് പാച്ചാക്കില്‍ റോഡില്‍ സ്വകാര്യഫഌറ്റ് നിര്‍മാണത്തിനു വേണ്ടി റോഡ് കയ്യേറി ആഴത്തില്‍ മണ്ണെടുക്കുന്നതു ഭീഷണിയുയര്‍ത്തുന്നു. മാവൂര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം മലാപ്പറമ്പിലെ ടാങ്കില്‍ എത്തിക്കുന്ന 700എംഎം ഡിഐ പൈപ്പ്, മലാപ്പറമ്പിലെ ജപ്പാന്‍ പദ്ധതി ടാങ്കില്‍ നിന്നും വെള്ളം വിതരണം ചെയ്യുന്ന 350 എംഎം ഡിഐ പൈപ്പ്, ജൈക്കാ പദ്ധതിയുടെ തന്നെ 110എംഎം പിവിസി പൈപ്പ് തുടങ്ങിയവയും നിരവധി ചെറുപൈപ്പുകളും കടന്നുപോകുന്ന റോഡില്‍ പാച്ചാക്കില്‍ ഭാഗത്താണ് കയ്യേറ്റം.

റോഡിന്റെ ഒരുവശത്തു നാലരമീറ്ററോളം താഴ്ചയിലാണ് മണ്ണെടുപ്പ്. ചെറുവാഹനങ്ങള്‍ക്കു കടന്നുപോകാന്‍ മാത്രം അനുമതിയുള്ള റോഡിലൂടെ വലിയ ടിപ്പര്‍ലോറികള്‍ ഉപയോഗിച്ചാണ് മണ്ണുകടത്തുന്നത്. ഇത്രയും ഭാരം താങ്ങാനുള്ള ശേഷി ഈ പൈപ്പുകള്‍ക്കുണ്ടാവില്ലെന്നാണ് വാട്ടര്‍ അഥോറിറ്റി ജീവനക്കാര്‍ പറയുന്നത്. മാത്രമല്ല പൈപ്പുകള്‍ പൊട്ടുകയോ ക്ഷതമേല്‍ക്കുകയോ ചെയ്താല്‍ നഗരത്തിലേക്കുള്ള ജലവിതരണം പൂര്‍ണമായും തടസപ്പെടും. മണ്ണുകൊണ്ടുപോകാന്‍ ദേശീയപാത ഡിവിഷന്റെ അനുമതിയുണ്ടെന്നാണ് നിര്‍മാണം നടത്തുന്നവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ വാട്ടര്‍ അഥോറിറ്റി ഇത്തരമൊരു അനുമതി നല്കിയിട്ടില്ലെന്നാണ് വിവരം. അഥോറിറ്റിയുടെ റോഡുകള്‍ക്കു സമീപം കെട്ടിടങ്ങളോ മറ്റ് നിര്‍മാണങ്ങളോ നടത്തണമെങ്കില്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് നിയമമുണ്ട്. എന്നാല്‍ പാച്ചാക്കിലെ ഫഌറ്റ് നിര്‍മാണത്തിനു ഇത്തരമൊരു അനുമതി നല്കിയിട്ടില്ലെന്നും വിവരമുണ്ട്. ഈ റോഡില്‍ പലഭാഗത്തും കയ്യേറ്റം നടക്കുന്നതായി പരാതി നേരത്തേ തന്നെ നിലവിലുണ്ട്. ചില കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ അതിര്‍ത്തി കവിഞ്ഞ് റോഡിലേക്കു തള്ളിനില്‍ക്കുന്ന നിലയിലാണ്.

മലാപ്പറമ്പ് വാട്ടര്‍അഥോറിറ്റി ഓഫീസിലേക്കുള്ള പ്രധാന റോഡില്‍ അനധികൃതമായി കെട്ടിടം പണിതതു നേരത്തേ വിവാദമായിരുന്നു. ട്രേഡ് യൂണിയനുകളുടെ പരാതിയില്‍ ഇതു സംബന്ധിച്ച വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.

വാട്ടര്‍ അഥോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുകള്‍ സ്വകാര്യവ്യക്തികള്‍ കയ്യേറുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പലയിടങ്ങളില്‍ നിന്നായി പുറത്തുവരികയാണ്. കയ്യേറ്റങ്ങളില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ രംഗത്തുവരികയുമുണ്ടായി. അഥോറിറ്റിയിലെ തന്നെ ഉന്നതതലത്തിലുള്ള ചിലരുടെ ഒത്താശയോടെയാണ് കയ്യേറ്റങ്ങള്‍ നടക്കുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് വാട്ടര്‍ അഥോറിറ്റി സ്വത്തുകള്‍ സംരക്ഷിക്കാന്‍ ഉത്തരമേഖലാ ചീഫ് എന്‍ജിനിയറുടെ കീഴില്‍ കേരള വാട്ടര്‍ അഥോറിറ്റീസ് അസറ്റ്‌സ് ആന്‍ഡ് ലയബിലിറ്റീസ് അസെസ്‌മെന്റ് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.

പാച്ചാക്കിലിലെ കയ്യേറ്റം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കളായ എം.ടി. സായിപ്രകാശ് (യുടിയുസി), സി.പി. സദാനന്ദന്‍ (എഐടിയുസി), പി. സന്തോഷ്‌കുമാര്‍ (സിഐടിയു), പി. പ്രമോദ് (ഐഎന്‍ടിയുസി) എന്നിവര്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടാകാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഇവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

India

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

പുതിയ വാര്‍ത്തകള്‍

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.