ലഖ്നൗ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗൃനാഥനെ ജനക്കൂട്ടം കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന് ട്വിറ്ററിനോട് പോലീസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നിര്‍ദേശത്തിനനുസരിച്ചാണ് നടപടി.
ഇക്കാര്യം ആവശ്യപ്പെട്ട് യുപി പൊലീസ് സോഷ്യന്‍ മീഡിയ ലാബിലേക്ക് കത്തയച്ചിട്ടുണ്ടെന്ന് ഐജി പ്രകാശ് ഡി പറഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ സംഭവത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇതിനെ തുടര്‍ന്നാണ് നിര്‍ദേശം. കാര്യങ്ങളെ വര്‍ഗീയതയിലേക്ക് കൂപ്പുകുത്തിക്കുന്ന വാക്കുകളും ഗ്രാഫിക്സുകളും പോസ്റ്റു ചെയ്തിരിക്കുന്നത് ആരാണെന്നു കണ്ടെത്തുന്നതിനു വേണ്ടിയുള്ള അന്വേഷണം നടത്തിവരുന്നെന്നും അദ്ദേഹം അറിയിച്ചു.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രകോപനപരമായ ഒരു പോസ്റ്ററിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇഖ്ലാഖ് എന്ന 50 കാരന് കൊല്ലപ്പെട്ടത്. കാണാതായ പശുവിനെ കൊന്നു വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന പ്രചാരണങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ടം വീടു പരിശോധിക്കാന്‍ കയറിയതിനെതുടര്‍ന്നാണ് അക്രമം ഉണ്ടായത്.
സംഭവത്തിന് വര്‍ഗീയ നിറം നല്‍കരുതെന്ന് കേന്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അഭ്യര്‍ത്ഥിച്ചിരുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും സംഭവത്തെ അപലപിച്ചിരുന്നു. ഇതുവരെ എട്ടു പേര് ഈ സംഭവവുമായി പോലീസ് പിടിയിലായി. ഇവരെ ആവര്‍ത്തിച്ചു ചോദ്യം ചെയ്തിട്ടും സംഭവം ആസൂത്രിതമായിരുന്നെന്നോ ഏതെങ്കിലും പാര്‍ട്ടി നേതാക്കളോ സംഘടനാ നേതാക്കളോ ഇതിനു പുറകില്‍ ഉണ്ടെന്നോ സ്ഥാപിക്കാനുതകുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: