കോഴിക്കോട്: സാമൂഹ്യ നീതി വകുപ്പിന് സോഷ്യല്‍ ജസ്റ്റിസ് & കമ്പാഷനേറ്റ് വകുപ്പ് എന്നാക്കി മാറ്റുമെന്ന് മന്ത്രി ഡോ.എം.കെ.മുനീര്‍ പ്രഖ്യാപിച്ചു. ‘വീകെയര്‍ കമ്പാഷനേറ്റ് കേരള’ എന്ന പദ്ധതി സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സഹായിക്കാന്‍ താല്‍പര്യമുള്ളവരേയും സഹായം ആവശ്യമുള്ളവരെയും തമ്മില്‍ ബന്ധപ്പെടുത്തുക എന്നുള്ളതാണ് പദ്ധതിയുടെ പ്രധാനമായും ലക്ഷ്യം.പദ്ധതി അടുത്ത ജനുവരി 26 ന് ആരംഭിക്കും.
‘കോഴിക്കോട് കമ്പാഷനേറ്റ്’ എന്ന പദ്ധതിയുടെ വെബ്‌സൈറ്റ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍ നിന്നും മറ്റും കളിപ്പാട്ടവും പുസ്തകങ്ങളും ശേഖരിച്ച് നഗരത്തിലെ മറ്റ് വീടുകളിലും ശിശുക്ഷേമ കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് സാമൂഹ്യനീതി വകുപ്പിന് കീഴിലെ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോം കേന്ദ്രീകരിച്ച് ‘കളിവണ്ടി’ എന്ന പദ്ധതി ആവിഷ്‌കരിക്കും. ഇവ ശേഖരിക്കുന്നതിന് ജുവനൈല്‍ ഹോമിന് ബസ് വാങ്ങുന്നതിന് 20 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി മുനീര്‍ അറിയിച്ചു.
ബസ് റൂട്ട് നമ്പറിങ് ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്ത് -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ. മുനീര്‍ മാനാഞ്ചിറയിലേക്കുളള ബസ് നടക്കാവില്‍ വച്ച് ഫഌഗ് ഓഫ് ചെയ്യുന്നു
















