Categories: Kottayam

ഗുരുദേവന്റെ പാരമ്പര്യം അവകാശപ്പെടാന്‍ സിപിഎമ്മിന് അര്‍ഹതയില്ല: കെ. സുരേന്ദ്രന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തമ്പലക്കാട്: ശ്രീനാരായണഗുരുദേവന്റെ പാരമ്പര്യം അവകാശപ്പെടാന്‍ സിപിഎമ്മിന് അര്‍ഹതയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ബിജെപി തമ്പലക്കാട്ട് നടത്തിയ ജനകീയസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരുദേവന്‍ ഭാരതീയ ഋഷി സംസ്‌കാരത്തിന്റെ കണ്ണിയാണ്. ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന്റെ വക്താക്കളാണ് എല്‍ഡിഎഫും യുഡിഎഫും. ഒരാഴ്ചകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ മൂന്നാറിലെ സ്ത്രീകളുടെ സമരത്തിന് സാധിച്ചു. എന്നാല്‍ കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് ഒരു സമരം പോലും വിജയിപ്പിക്കാന്‍ സിപിഎമ്മിന് സാധിച്ചില്ലെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.സി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.എം. സന്തോഷ് കുമാര്‍, എന്‍.ഹരി, നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ലിജിന്‍ ലാല്‍, ജില്ലാ കമ്മറ്റിയംഗം കെ.വി. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Recent Posts