ഇറഞ്ഞാല്‍: കലയും സംസ്‌കാരവും ഒത്തുചേര്‍ന്ന പൈതൃകമാണ് നട്ടാശ്ശേരി ഗ്രാമത്തിന്റേതെന്നും അതുകൊണ്ട് കലകളേയും കലാകാരന്മാരെയും ആദരിക്കുന്നതില്‍ നട്ടാശ്ശേരി ഗ്രാമം മുന്‍പന്തിയിലാണെന്ന് ചൈതന്യ പാസ്റ്റല്‍ സെന്റര്‍ സെക്രട്ടറി ഫാ.ബിന്‍സ് ചേത്തലില്‍ പറഞ്ഞു. മിര്‍ച്ചി നാഷണല്‍ അവാര്‍ഡ് ജേതാവ് ഡോ.മനോജ് കുറൂരിനെയും നവ സംഗീത സംവിധായകന്‍ സേവ്യര്‍ ചെറുവള്ളിയേയും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ പ്രതിഭകളേയും അനുമോദിക്കാന്‍ ചേര്‍ന്ന ഗ്രാമസദസ്സില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നട്ടാശേരി അക്ഷയ ശ്രീ ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് സദസ്സ് സംഘടിപ്പിച്ചത്. സഹകാര്‍ ഭാരതി സംസ്ഥാന സെക്രട്ടറി ഡി.ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു.സിനിമാ നടന്‍ പ്രേം പ്രകാശ്, സംവിധായകന്‍ ജോഷി മാത്യുവും വിശിഷ്ടാതിഥികളായിരുന്നു. നട്ടാശേരി അക്ഷയ ഫെഡറേഷന്‍ പ്രസിഡന്റ് സുരേഷ് നടുവത്തേല്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമവിലാസം എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ശിവരാമന്‍ നായര്‍ ശ്രീശൈലം ആമുഖപ്രഭാഷണം നടത്തി. ഭരതര്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍, എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റ് വിജി വളച്ചയില്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രമേശന്‍ കല്ലില്‍, ബാലചന്ദ്രന്‍ തോട്ടുപുറം, രണരാജ് പൂഴിമേല്‍, ബാബു അരീക്കാട്, ഉണ്ണി മധിരംചേരില്‍, ഹരീഷ് തിരുമേനി തെക്കിനാട്ടില്ലം, കണ്ണന്‍മധുരംചേരില്‍, എം.പി.രഘുനാഥ്, രാജേന്ദ്രപ്രസാദ് എന്നിവര്‍ സംസാരിച്ചു.
















