വൈക്കം: മഹാത്മാഗാന്ധി ജന്മദിനം ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ചരമദിനമായി ആചരിച്ചതില്‍ പ്രതിക്ഷേധിച്ച് ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനിസിസിപ്പാലിറ്റിയിലേക്ക് പ്രതിക്ഷേധമാര്‍ച്ച് നടത്തി.നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മഹാത്മാഗാന്ധിയെ അപാമാനിക്കുകയായിരുന്നെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച ബി.ജെ.പി ടൗണ്‍ പ്രസിഡന്റ് വി.ശിവദാസ് പറഞ്ഞു.ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റടുത്ത് ചെയര്‍പേഴ്‌സണല്‍ രാജി വെയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു. റ്റി.വി.മിത്രലാല്‍, സി.എസ്.നാരാണന്‍കുട്ടി, ഷൈലേഷ്, അരുണ്‍, മഹേഷ്,തുടങ്ങിയവര്‍ പ്രസംഗിച്ചു.
















