കോഴിക്കോട്: ഒയിസ്‌ക ഇന്റര്‍നാഷണല്‍ നവംബര്‍ 21 മുതല്‍ 25 വരെ നടത്തുന്ന അന്താരാഷ്‌ട്ര പരിസ്ഥിതി സമ്മേളനമായ ഏഷ്യാ പസഫിക് യൂത്ത് ഫോറത്തിന്റെ ലോഗോയും വെബ്‌സൈറ്റും ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് പ്രകാശനം ചെയ്തു. ചടങ്ങില്‍ ഒയിസ്‌ക ഡയറക്ടര്‍ എം. അരവിന്ദബാബു അധ്യക്ഷത വഹിച്ചു. പി.കെ. നളിനാക്ഷന്‍, പി.ഡി.മാത്യു, പി. പ്രേംചന്ദ്,ഫിലിപ്പ് ആന്റണി, കെ.സജീവ്കുമാര്‍, ഫൗസിയ മുബഷീര്‍, രശ്മി കിഷോര്‍, കമല രഘുനാഥ്, ഗീത വിശ്വംഭരന്‍, ഗീതപ്രേമരാജന്‍ എന്നിവര്‍ പങ്കെടുത്തു.
















