Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊളപ്പയില്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ പൊട്ടിയത് വയോജന കേന്ദ്രത്തില്‍ സിപിഎമ്മുകാര്‍ സൂക്ഷിച്ച ബോംബുകള്‍ സമഗ്രാന്വേഷണം വേണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 08:49 pm IST
in Kannur

മട്ടന്നൂര്‍: കൊളപ്പയില്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ പൊട്ടിയത് സിപിഎമ്മുകാര്‍ വയോജന കേന്ദ്രത്തില്‍ സൂക്ഷിച്ച ബോംബുകള്‍. കഴിഞ്ഞദിവസമാണ് കൊളപ്പയിലെ വയോജന വിശ്രമ കേന്ദ്രത്തിന് സമീപം കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിന് തീയിടുന്നതിനിടയില്‍ സ്‌ഫോടനമുണ്ടായത്. മട്ടന്നൂര്‍ ഹൈസ്‌കൂള്‍ റിട്ട അധ്യാപകന്‍ സി.കെ.രാഘവന്‍ നമ്പ്യാര്‍(72), ഷൈലജ(51) എന്നിവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. വയോജന ദിനാചരണത്തിന്റെ ഭാഗമായി കാരണവര്‍ ദിനം ആചരിക്കുന്നതിനായി വിശ്രമകേന്ദ്ര പരിസരം വൃത്തിയാക്കി മാലിന്യക്കൂമ്പാരത്തിന് തീയിട്ടപ്പോഴാണ് സ്‌ഫോടനമുണ്ടായതെന്ന് സിപിഎം കേന്ദ്രമായ കൊളപ്പയില്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അതല്ല, വയോജന കേന്ദ്രത്തിലെ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ച ബോംബ് അറിയാതെ മാലിന്യക്കൂമ്പാരത്തോടൊപ്പം ഇട്ടപ്പോഴാണ് പൊട്ടിയതെന്നാണ് യാഥാര്‍ത്ഥ്യം. കൂടാളി പഞ്ചായത്തിന്റെ അധീനതയിലുള്ള വയോജന കേന്ദ്രം 2011 ലാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഏതാനും വര്‍ഷമായി ഈ വയോജന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിന്റെ താക്കോല്‍ പ്രദേശത്തെ സിപിഎമ്മുകാരാണ് സൂക്ഷിച്ചിരുന്നത്. ഇത് സിപിഎമ്മുകാര്‍ക്ക് യഥേഷ്ടം തുറന്ന് ഉപയോഗിക്കാന്‍ അവസരമൊരുക്കിയിരുന്നു. അടുത്ത കാലത്ത് നാട്ടുകാര്‍ കൊളപ്പ വയോജന കേന്ദ്രം എന്ന പേരില്‍ യൂണിറ്റുണ്ടാക്കി വയോജന കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിന് അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ കയ്യില്‍ നിന്നും വയോജന കേന്ദ്രത്തിന്റെ അധീശത്വം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കി സിപിഎം പ്രാദേശിക നേതൃത്വം പരിക്കേറ്റ രാഘവന്‍ നമ്പ്യാരെ മുന്‍നിര്‍ത്തി വയോജന സാംസ്‌കാരിക വേദി എന്ന പേരില്‍ അടുത്തിടെയാണ് വയോജന കേന്ദ്രം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്. ബോംബ് സ്‌ഫോടനമുണ്ടായി നിമിഷങ്ങള്‍ക്കകം നൂറില്‍പ്പരം സിപിഎമ്മുകാര്‍ സംഭവസ്ഥലത്ത് എത്തിച്ചേരുകയും പാര്‍ട്ടിക്കാരല്ലാത്തവരെ സംഭവസ്ഥലത്ത് അടുപ്പിക്കാതിരിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ തറയിലും മറ്റും തെറിച്ചുവീണ രക്തത്തുള്ളികള്‍ തുടച്ചുമാറ്റുകയും സ്‌ഫോടനാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തത് പൊട്ടിയത് സിപിഎമ്മുകാര്‍ വയോജന കേന്ദ്രത്തില്‍ സൂക്ഷിച്ച ബോംബാണെന്നതിന് അടിവരയിടുന്നു. ഫോറന്‍സിക് വിഭാഗം വ്യാഴാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി. നാടന്‍ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. പരിശോധയില്‍ ലഭിച്ച അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞമാസം ശ്രീകൃഷ്ണ ജയന്തി പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സിപിഎം വിട്ട് സംഘപരിവാര്‍ സംഘടനകളില്‍ ചേര്‍ന്ന ഒരാളെ മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

സിപിഎം കേന്ദ്രത്തിലുണ്ടായ സ്‌ഫോടനം തേച്ചുമാച്ചു കളയാനുള്ള നീക്കം എന്തു വിലകൊടുത്തും നേരിടുമെന്നും ബിജെപി കൂടാളി പഞ്ചായത്ത് കമ്മറ്റി മുന്നറിയിപ്പ് നല്‍കി. പി.ചെന്താരമരാക്ഷന്‍ അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ഭൂമിയിലേക്കിറങ്ങുന്നു…മോദിവിരുദ്ധ എന്‍ജിഒകളുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു

Entertainment

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

New Release

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.