Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചക്കോരത്തുകുളം കുട്ടികളുടെ പാര്‍ക്കിന്റെ ചുറ്റുമതില്‍ പൊളിച്ചുനീക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 02:18 pm IST
in Kozhikode

കോഴിക്കോട്: ചക്കോരത്തുകുളത്തുളള കുട്ടികളുടെ പാര്‍ക്കിന്റെ ചുറ്റുമതില്‍ പൊളിച്ചുനീക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പാര്‍ക്കിനുചുറ്റും ഉയരത്തില്‍ മതില്‍ നിര്‍മ്മിച്ചിരിക്കുന്നത് പാര്‍ക്കിനുളളില്‍ സമയം ചെലവിടാനെത്തുന്ന കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന് കമ്മീഷന്‍ ഫുള്‍ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. പാര്‍ക്കിന്റെ പരിസരത്തെ മാലിന്യനിക്ഷേപം തടയേണ്ടതും പരിസരം ശുചിയായി സൂക്ഷിക്കേണ്ടതും കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ഉത്തരവാദിത്തമായിരിക്കും.

ചില്‍ഡ്രന്‍സ് പാര്‍ക്കും ലൈബ്രറിയും ആരംഭിക്കാനായി കോഴിക്കോട് കോര്‍പ്പറേഷന്‍ റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റിന് നല്‍കിയ സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് ഡോ. എ. അച്യുതന്‍ നല്‍കിയ പരാതിയിലാണ് ചെയര്‍ പേഴ്‌സണ്‍ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, സി.യു മീന എന്നിവരടങ്ങിയ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്. പാര്‍ക്കിനുള്ളില്‍ റോട്ടറിക്ലബ്ബിന്റെ നേതൃത്വത്തില്‍ അനധികൃത മദ്യശാല നടത്തുന്നതിനെതിരെ വിവേകാനന്ദ വിചാരവേദി സെക്രട്ടറി കെ. ഷൈബു ഉപവാസം നടത്തിയിരുന്നു. സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുട്ടികളുടെ പാര്‍ക്കായി നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് വേദി സമരങ്ങള്‍ നടത്തിയിരുന്നു.

ചുറ്റുമതില്‍ കെട്ടിയിരിക്കുന്നതിനാല്‍ കുട്ടികളേയും പൊതുജനങ്ങളേയും ആകര്‍ഷിക്കുന്ന രീതിയിലല്ല പാര്‍ക്കിന്റെ സ്വഭാവമെന്ന് സ്ഥലം സന്ദര്‍ശിച്ച കമ്മീഷന്‍ കണ്ടെത്തി. ധൈര്യമായി കുട്ടികളെ പാര്‍ക്കിലേയ്‌ക്കയയ്‌ക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നു. അതിനാല്‍ ചുറ്റുമതില്‍ നീക്കി സാധാരണ പാര്‍ക്കുകള്‍ പോലെ കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ സജ്ജീകരിക്കണം. കുട്ടികള്‍ക്ക് പൂര്‍ണ്ണമായും ഉപയോഗിക്കത്തക്കതരത്തില്‍ പുതിയ സൗകര്യത്തോടെയും സജ്ജീകരണങ്ങളോടെയും പാര്‍ക്ക് പ്രവര്‍ത്തിക്കുന്നുവെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സര്‍ക്കാരിന്റെയോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെയോ സ്ഥലം കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് നീക്കിവെച്ചിട്ടുണ്ടെങ്കില്‍ അത് ആ ആവശ്യത്തിനുമാത്രമായാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് തദ്ദേശസ്വയം’രണവകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മറ്റു സ്ഥാപനങ്ങള്‍ക്ക് കുട്ടികളുടെ ആവശ്യത്തിനായി പാട്ടത്തിനു നല്‍കിയിട്ടുളള കേസുകളിലും നിര്‍ദ്ദേശം ബാധകമാണ്. എല്ലാ തദ്ദേശസ്വയം’രണ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കണമെന്നും കമ്മീഷന്‍ തദ്ദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

പാര്‍ക്ക് സ്ഥിതിചെയ്യുന്ന 60.6 സെന്റ് സ്ഥലം കോഴിക്കോട് കോര്‍പ്പറേഷന്‍ 1974-ല്‍ കുട്ടികളുടെ ലൈബ്രറിയും ട്രാഫിക് പാര്‍ക്കും സ്ഥാപിക്കുന്നതിനായി റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റിന് നല്‍കിയെന്ന് പരാതിക്കാരന്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ലൈബ്രറിയും ട്രാഫിക് പാര്‍ക്കും പ്രവര്‍ത്തിക്കുന്നില്ലെന്നും കരാറിന് വിപരീതമായി അവിടെ ഹാള്‍ നിര്‍മ്മിച്ച് വാടകയ്‌ക്ക് നല്‍കിവരികയാണെന്നുമാണ് പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

Kerala

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌
Mollywood

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

Astrology

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Varadyam

മലയാള കവിത-പൊരുളും പൊരുത്തകേടും

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.