ന്യൂദല്‍ഹി: ഫോം 15 ജി, 15 എച്ച് പ്രകാരമുള്ള സ്വയം പ്രസ്താവനയുടെ ഘടനയും നടപടിക്രമങ്ങളും ലഘൂകരിച്ചു. പുതുക്കിയ നടപടിക്രമം പ്രകാരം നികുതി ദായകന് പേപ്പര്‍ രൂപത്തിലോ ഇലക്‌ട്രോണിക് രൂപത്തിലോ പ്രസ്തുത ഫോമുകള്‍ നല്‍കാം.
പുതുക്കിയ നടപടിക്രമം 2015 ഒക്‌ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരുന്നതാണ്. ഇത് സംബന്ധിച്ച 2015 സെപ്റ്റംബര്‍ 29ലെ വിജ്ഞാപനം ഇങ്കം ടാക്‌സ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
















