Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ആര്‍എംഎസ്എ സമരം വിജയംകണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 07:26 pm IST
inWayanad

കല്‍പ്പറ്റ : ജില്ലയിലെ 14 ആര്‍എംഎസ്എ സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന് സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടാകാത്തതിനെതുടര്‍ന്ന് ജില്ലയിലെ 14 ആര്‍എംഎസ്എ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ചും സത്യാഗ്രഹവും നടത്തി. രാവിലെ 11 മണിയോടെ ജൈത്ര തിയേറ്ററിന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് ആര്‍എംഎസ്എ സ്‌കൂള്‍ സംരക്ഷണസമിതി കണ്‍വീനര്‍ ബെന്നി ആന്റണി, കെ.യു.മമ്മൂട്ടി, കെ.റഫീഖ്, ആലി കുഞ്ഞോം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കടുത്ത ചൂടിനെയും ഉച്ചയോടെ പെയ്ത കനത്ത മഴയെയും അവഗണിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്. ഇവരുടെ ന്യായമായ ആവശ്യത്തിന് മുന്‍പില്‍ മുട്ടുമടക്കിയ ജില്ലാ ഭരണകൂടം സംരക്ഷണ സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. തുടര്‍ന്ന് മൂന്ന് മണിയോടെ സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങി.

ജില്ലാകളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സമരത്തിന് പരിഹാരമുണ്ടാക്കിയത്. ഇംഗ്ലീഷ് ,ബയോളജി അധ്യാപകരെ നിയമിക്കാമെന്നും ക്ലാര്‍ക്കുമാരുടെ മുടങ്ങിയ ശമ്പളം നല്‍കാമെന്നും അധ്യാപകര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കാനുള്ള വ്യവസ്ഥ ഉണ്ടാക്കമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. ആര്‍എംഎസ്എ സ്‌കൂള്‍ സംരക്ഷണസമിതി കണ്‍വീനര്‍ ബെന്നി ആന്റണി സമരം ഉദ്ഘാടനം ചെയ്തു. പി.എ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബിജെ പി ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന്‍, വേണു മുള്ളാട്ട്, ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ഓരോ വിദ്യാലയത്തിലും 14 അധ്യാപകര്‍ വീതം വേണം. എന്നാല്‍ അഞ്ചുപേര്‍ വീതം മാത്രമാണ് നിലവിലുള്ളത്. നിലവിലുള്ള ബയോളജി ടീച്ചര്‍ക്കും ക്ലാര്‍ക്കിനും ശമ്പളമില്ല. അധ്യാപകരെ നിയമിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവും നടപ്പിലായിട്ടില്ല. 14 സ്‌കൂളുകളിലെ 28 അറ്റന്‍ഡര്‍മാര്‍ക്ക് ഒന്‍പത് മാസമായി ശമ്പളമില്ല. മുഖ്യമന്ത്രിയെ നേരില്‍കണ്ട് ഗൗരവം ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമില്ല.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാത്തതിനെതുടര്‍ന്ന് കുഞ്ഞോത്തെ ആര്‍എംഎസ്എ(രാഷ്‌ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂട്ടി. 110 കുട്ടികളാണ് ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇവിടെയുള്ളത്. ഹൈസ്‌കൂള്‍ വിഭാഗം ആര്‍എംഎസ്എ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യപ്രകാരം അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു. 2010ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം ജില്ലയില്‍ 14 ആര്‍എംഎസ്എ വിദ്യാലയങ്ങള്‍ ആരംഭിച്ചത്. പ്രവര്‍ത്തനചിലവിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതമുണ്ടായിട്ടും സ്‌കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒന്നും ചെയ്തില്ല. നിയമിച്ച അധ്യാപകര്‍ക്ക് ശമ്പളം നല്‍കാതെയും നിരവധി തസ്തികകളില്‍ നിയമനം നടത്താതെയും സംസ്ഥാന സര്‍ക്കാര്‍ ആര്‍എംഎസ്എ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. പല വിദ്യാലയങ്ങളും പൂട്ടുമെന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ആര്‍എംഎസ്എ സ്‌കൂള്‍ സംരക്ഷണസമിതി സമരത്തിനിറങ്ങാന്‍ ഇടായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.