ന്യൂദല്‍ഹി: രാമജന്മഭൂമി പ്രക്ഷോഭത്തിലെ ജ്വലിക്കുന്ന ഇതിഹാസമായ മഹന്ത് അവൈദ്യനാഥ് ഇനി തപാല്‍ സ്റ്റാമ്പിലും. സുദീര്‍ഘകാലം യുപി ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്ര പൂജാരിയായിരുന്ന മഹന്ത് യുപി എംഎല്‍എയായിരുന്നു.
മൂന്നു തവണ യുപിയില്‍ നിന്നുള്ള എംപിയും ആയി സേവനം അനുഷ്ഠിച്ചിരുന്നു. രാമജന്മഭൂമി പ്രക്ഷോഭത്തിന് തൊണ്ണൂറുകളില്‍ നേതൃത്വം നല്‍കിയയാളാണ്. നാളെ ഗോരഖ്പൂരില്‍ വാര്‍ത്താ വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് അനുസ്മരണ സ്റ്റാമ്പ് പ്രകാശനം ചെയ്യും. അനുസ്മരണ സ്റ്റാമ്പുകള്‍ തപാല്‍ കവറുകളില്‍ ഒട്ടിക്കാന്‍ വില്പ്പന നടത്താറില്ല.
ഈ വര്‍ഷം രാമായണം, മഹാഭാരതം എന്നിവയെപ്പറ്റിയും അനുസ്മരണ സ്റ്റാമ്പുകള്‍ പുറത്തിറക്കും.
















