ട്രിപ്പോളി: യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവേ മെഡിറ്ററേനിയനില്‍ കുടുങ്ങിയ അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തിയതായി ലിലബിയന്‍ തീരസംരക്ഷണസേന.
വടക്കുപടിഞ്ഞാറന്‍ ഗര്‍ബുള്ളി തീരത്ത് ഒഴുകി നടന്ന ബോട്ടില്‍നിന്നാണ് 350 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയത്.
ബോട്ടില്‍ അഭയാര്‍ഥികളെ കുത്തിനിറച്ച നിലയിലായിരുന്നു കാണപ്പെട്ടത്. കഴിഞ്ഞയാഴ്ച ലിബിയന്‍ തീരത്തുനിന്ന് 4,500 അഭയാര്‍ഥികളെ യൂറോപ്യന്‍ കപ്പലുകള്‍ രക്ഷപ്പെടുത്തിയിരുന്നു.
















