Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിമാനത്താവള നിര്‍മാണ പ്രവര്‍ത്തനം റെക്കോര്‍ഡ് വേഗത്തില്‍; പരീക്ഷണ പറക്കല്‍ ഡിസംബര്‍ 31 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 03:59 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് വേഗത്തില്‍ നടക്കുന്നുണ്ടെന്ന് വിമാനത്താവളത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ.ബാബു പറഞ്ഞു. പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രണ്‍, കണ്‍ട്രോള്‍ ടവര്‍ എന്നിവയുടെ നിര്‍മാണം 80 ശതമാനവും ടെര്‍മിനല്‍ 50 ശതമാനവും റണ്‍വെ 60 ശതമാനവും പൂര്‍ത്തിയായി. വൈദ്യുതീകരണം നവംബറില്‍ നടക്കും. വെളളം ഒഴുക്കുന്നതിനുളള താല്‍ക്കാലിക പരിഹാരമായി 25 ലക്ഷം രൂപയുടെ ഡ്രെയിനേജ് പ്രവൃത്തി പൂര്‍ത്തിയായി. കണ്ണൂരില്‍ നിന്നുളള എയര്‍പോര്‍ട്ട് റോഡ് കേന്ദ്രം നാഷണല്‍ ഹൈവേയായി പ്രഖ്യാപിച്ചിട്ടുണ്ട്. കസ്റ്റംസ് എമിഗ്രേഷന്‍ ഉടമ്പടിയും സിഐഎസ്എഫ് ഉടമ്പടിയും ഒഴികെ ആവശ്യമായ 8 കരാറുകള്‍ ഒപ്പിട്ടു കഴിഞ്ഞു. ബാങ്കുകള്‍ വായ്‌പ തരാന്‍ തയ്യാറായി നില്‍ക്കുകയാണ്. പണം മുടക്കാന്‍ സ്വകാര്യ വ്യക്തികളും മുന്നോട്ടുവരുന്നുണ്ട്. ആകര്‍ഷകമായ പാക്കേജ്‌നല്‍കി ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വെ ആരംഭിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കക്ഷിരാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ലഭിച്ചത് നിര്‍മാണപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മഴ കാരണം സപ്തംബര്‍ മാസം റണ്‍വെ നിര്‍മാണം തടസ്സപ്പെട്ടതും പ്രാദേശികമായ എതിര്‍പ്പ് കാരണം ബ്ലാസ്റ്റിങ്ങ് നടത്താന്‍ വൈകിയതും ചെറിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഡിസംബര്‍ 31 ന് തന്നെ പരീക്ഷണ പറക്കല്‍ നടത്താനാവും. റണ്‍വെയുടെ നീളം 3400 മീറ്ററായി വര്‍ധിപ്പിക്കുന്നതിന് 350 മീറ്റര്‍ കൂടി ഭൂമി ഏറ്റെടുക്കാന്‍ സര്‍വെ ആരംഭിച്ചു. ന്യായമായ പുനരധിവാസ പാക്കേജ് നല്‍കിയാല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന് വിമാനത്താവള ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ പി.കെ.ശ്രീമതി ടീച്ചര്‍ എംപി, എംഎല്‍എ മാരായ ഇ.പി.ജയരാജന്‍, എ.പി അബ്ദുളളക്കുട്ടി, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, കിയാല്‍ എംഡി ജി.ചന്ദ്രമൗലി, സബ് കലക്ടര്‍ നവജോത് ഖോസ, അസി.കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.സുസ്മിത എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.