മുക്കം: പാളത്തൊപ്പി ധരിച്ച് കയ്യില്‍ ഞാറ്റുകറ്റകളുമായി നാട്ടുകാര്‍ കൂട്ടത്തോടെ പാടത്തിറങ്ങി കാരശ്ശേരിയില്‍ ജൈവ നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. കാരശ്ശേരി അങ്ങാടിക്കടുത്ത് നാട്ടുകാരുടെ കൂട്ടായ്‌മ പാട്ടത്തിനെടുത്ത പാടത്താണ് കര്‍ഷകരടക്കം നൂറുകണക്കിനാളുകള്‍ പാടത്തിറങ്ങി കൃഷി ആരംഭിച്ചത്. ഇരുവഞ്ഞി കലാകായികവേദിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജൈവനെല്‍കൃഷി ഞാറുനട്ടുകൊണ്ട് സിനിമാനടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കര്‍ഷക തൊഴിലാളികളായ 67 വനിതകളെയും നെല്‍കര്‍ഷകനായ സി.സി. ഉണ്ണിമോയിയോയും ആദരിച്ചു. ഹൈലൈഫ് പാട്ടത്തിനുവാങ്ങി രണ്ടേക്കര്‍ പാടം വര്‍ഷകാലത്ത് നെല്‍കൃഷിക്കും വേനല്‍ കാലത്ത് കളിക്കളമായും ഉപയോഗിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ചടങ്ങില്‍ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റീനപ്രകാശ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ശുഭ, ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ.ടി. അബ്ദു ഗുരുക്കള്‍, പി.കെ. റഹ്മത്ത്, സുഹറ കരുവോട്ട്, കോയ മമ്പാട്ട്, അന്നമ്മ ദേവസ്യ പി. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. നടുക്കണ്ടി അബൂബക്കര്‍ സ്വാഗതവും പി. റജീ#് നന്ദിയും പറഞ്ഞു.
കാരശ്ശേരിയില്‍ നാട്ടുകാരുടെ കൂട്ടായ്‌മയില്‍ ആരംഭിച്ച ജൈവനെല്‍കൃഷി
നടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്യുന്നു.
















