Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തെപ്പറ്റിയുള്ള ലോകജനതയുടെ കാഴ്ചപ്പാട് മാറി: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 10:55 pm IST
in India

സാന്‍ജോസ്: ഭാരതത്തെപ്പറ്റിയുള്ള ലോകജനതയുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റംതന്നെ വന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പുതിയ പ്രതീക്ഷകളോടെയും പുതിയ കാഴ്‌ച്ചപ്പാടുകളോടെയുമാണ് ലോകം ഭാരതത്തെ നോക്കിക്കാണുന്നത്. സാന്‍ജോസില്‍ പ്രവാസി ഭാരതീയര്‍ നല്‍കിയ വമ്പന്‍ സ്വീകരണത്തില്‍ പങ്കെടുത്ത് മോദി പറഞ്ഞു. കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ നിങ്ങളുടെ വിരലുകള്‍ ചലിച്ചതാണ് ഭാരതത്തെപ്പറ്റിയുള്ള കാഴ്ചപ്പാട്മാറാനുള്ള ഒരു കാരണം.

രാഷ്‌ട്രീയക്കാരും അവരുടെ കുടുംബങ്ങളും അഴിമതിയിലൂടെ കോടാനുകോടി നേടിയെന്ന ആരോപണങ്ങളാണ് മുന്‍പ് ഉയര്‍ന്നിരുന്നത്. ഇയാള്‍ അന്‍പതു കോടിയുണ്ടാക്കി, മകന്‍ 250 കോടിയുണ്ടാക്കി, മകള്‍ 500 കോടിയുണ്ടാക്കി, ആരുടെയോ മരുമകന്‍… മരുമകന്‍… ആയിരം കോടിയുണ്ടാക്കി. എന്നാല്‍ എന്റെ സര്‍ക്കാരിനെതിരെ അത്തരം ആരോപണമൊന്നും ഉണ്ടായിട്ടില്ല; ആര്‍പ്പുവിളികള്‍ക്കിടയില്‍ മോദി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ദാ ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുകയാണ്. ഇത്തരമൊരാരോപണം എനിക്ക് എതിരെ ഉയര്‍ന്നിട്ടുണ്ടോ? മോദി ചോദിച്ചു. ഞാന്‍ രാജ്യത്തിനുവേണ്ടിയാണ് ജീവിക്കുന്നത്.

രാജ്യത്തിനു വേണ്ടി മരിക്കാനും തയ്യാറാണ്. ഇപ്പോള്‍ പതിനാറു മാസം കഴിഞ്ഞിരിക്കുന്നു (എന്റെ ഭരണം). എനിക്ക് നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണം, ഞാന്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലേ? ഞാന്‍ രാത്രിയും പകലും കഠിനാധ്വാനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്, മോദി പറഞ്ഞു.

ബ്രെയിന്‍ ഡ്രെയിന്‍ (മിടുക്കരായവര്‍ ജോലി തേടി മറ്റുരാജ്യങ്ങളില്‍ ചേക്കേറുന്ന പ്രവണത) എന്നതിനെപ്പറ്റിയാണ് നാം മുന്‍പ് കേട്ടിട്ടുള്ളത്. എന്നാല്‍ ഇത് ബ്രെയിന്‍ ഗെയിനാക്കാന്‍ (നേട്ടം)നമുക്ക് കഴിയും. ഇന്ന് ലോകത്ത് ഏതുമൂലയില്‍ ചെന്നാലും ഭാരതത്തെപ്പറ്റിയുള്ള വിശ്വാസം പ്രകടമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ട് നമ്മുടെ ഭാരതത്തിന്റെതാണ്. ഈ മാറ്റം മോദി വന്നതുകൊണ്ടല്ല, നൂറ്റിയിരുപത്തഞ്ച് കോടിയിലേറെ ഭാരതീയരുടെ ലക്ഷ്യബോധത്തിന്റെ കരുത്തുകാരണമാണ്. ഇനി ഭാരതം പിന്നിലാകില്ല.

പതിനെണ്ണായിരത്തിലേറെപ്പേര്‍ തിങ്ങിനിറഞ്ഞ പരിപാടിയില്‍ ഉടനീളം ജനങ്ങള്‍ മോദി മോദി മന്ത്രം ഉരുവിട്ടുകൊണ്ടിരുന്നു. ആവേശം വാരിവിതറിയായിരുന്നു പരിപാടി.

മോദിയും ഒബാമയുംകൂടിക്കാഴ്ച നടത്തി

വാഷിങ്ടണ്‍: യുഎന്നില്‍ സ്ഥിരാംഗത്വം ലഭിക്കാന്‍ ഭാരതത്തെ പിന്തുണച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്‌ക്കു നന്ദി പറഞ്ഞു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നല്‍കിയ അത്താഴവിരുന്നില്‍ ഔപചാരിക പ്രസ്താവന നടത്തുകയായിരുന്നു മോദി.

അമേരിക്കയും ഭാരതവും തമ്മിലുള്ള സൗഹാര്‍ദ്ദം ആഗോള സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഐക്യരാഷ്‌ട്ര സംഘടനയുടെ പരിഷ്‌കാരങ്ങള്‍ക്കുള്ള ഗതിവേഗം കൂട്ടാനും അത് സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  അമേരിക്കന്‍ ജനതയും വ്യവസായ സമൂഹവും പ്രസിഡന്റും നല്‍കിയ എല്ലാ ആതിഥ്യങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും മോദി നന്ദി പ്രകടിപ്പിച്ചു. നേരത്തേ വൈറ്റ് ഹൗസില്‍ എത്തിയ മോദിയെ ബരാക് ഒബാമ ഗാഢാലിംഗനം ചെയ്താണു സ്വീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

പുതിയ വാര്‍ത്തകള്‍

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.