ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും പ്രാപ്യമാക്കി ഇന്ത്യയെ ശാക്തീകരിക്കാനുള്ള നരേന്ദ്ര മോദിയുടെ ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയെ പിന്തുണച്ച് ഫേസ്ബുക്ക് ഉപയോക്താക്കള്‍.
മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് മുമ്പായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ പ്രൊഫൈല്‍ ചിത്രം ഇന്ത്യന്‍ ദേശീയ പതാകയുടെ പശ്ചാത്തലത്തില്‍ ആക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ഫേസ് ബുക്ക് ഉപഭോക്താക്കള്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രം മാറ്റി മോദിക്ക് പിന്തുണ അറിയിച്ചത്.
സുക്കര്‍ബര്‍ഗ് ചിത്രം മാറ്റിയപ്പോള്‍ പിന്തുണയില്‍ നന്ദി അറിയിച്ച് മോദിയും പ്രൊഫൈല്‍ ചിത്രം അതേ രീതിയില്‍ ത്രിവര്‍ണ്ണമാക്കിയിരുന്നു. നിങ്ങള്‍ക്കും ഇത്തരത്തില്‍ ചെയ്യാമെന്നും മോദി തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു
















