ന്യൂദല്‍ഹി: ആംആദ്മി നേതാവും ദല്‍ഹി മുന്‍ നിയമമന്ത്രിയുമായ സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തളളി.
സോംനാഥ് ഭാരതി ഇന്ന് വൈകിട്ട് ആറുമണിക്കു മുന്‍പ് കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഗാര്‍ഹിക പീഡനത്തിനു ഭാര്യ നല്‍കിയ പരാതിയില്‍ സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ഭാരതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവുമായി വീട്ടിലും ഓഫീസിലും പോലീസ് എത്തിയെങ്കിലും ഭാരതിയെ കണ്ടെത്താനായിരുന്നില്ല.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ സോംനാഥ് ഭാരതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി സോംനാഥ് ഭാരതിയുടെ ഭാര്യ ലിപിക കഴിഞ്ഞ ജൂണിലാണു ദല്‍ഹി വനിതാ കമ്മീഷനുപരാതി നല്‍കിയത്.
ഗര്‍ഭിണിയായിരുന്ന കാലത്തു വളര്‍ത്തുനായയെ തന്റെ നേര്‍ക്ക് അഴിച്ചുവിട്ട് ആക്രമിക്കാന്‍ മുതിര്‍ന്നു എന്നും ലിപികയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
















