നാദാപുരം: തെരുവമ്പറമ്പില്‍ ബോംബു സ്‌ഫോടനത്തില്‍ രണ്ടു വീടുകള്‍ക്ക് കേടു പറ്റി .കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി വീടിനു ലക്ഷ്യമാക്കി എറിഞ്ഞ സ്‌ഫോടക വസ്തു വീടിനോട് ചേര്‍ന്ന മതിലില്‍ തട്ടി വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കവുങ്ങുള്ള തില്‍ അന്ത്രു, കവുങ്ങുള്ളതില്‍ അസീസ് എന്നിവരുടെ വീടുകള്‍ക്കാണ് സ്‌ഫോടന ത്തില്‍ കേടുപാടുകള്‍ സംഭവിച്ചത് .അന്ത്രുവിന്റെ വീടിന്റെപിന്‍ ഭാഗത്തെ മുഴുവന്‍ ജനലുകളും തകരുകയും അസീസിന്റെ വീടിന്റെചുമരിന് വിള്ളല്‍ വീഴുകയും ചെ യ്തിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് വ ലിയ കുഴി രൂപപ്പെട്ടിട്ടുണ്ട് . രാത്രി പന്ത്രണ്ടു മണിയോടെയാണ് പ്രദേശത്തെ പ്രകമ്പനം കൊള്ളിച്ച സ്‌ഫോടനം നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടു ദിവസം മുമ്പ് തൊട്ടടുത്തു പ്രവര്‍ത്തിക്കുന്ന സിപി എം ഓഫീസിലെ ബോര്‍ഡ് നശിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു.
















