കോഴിക്കോട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനും കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയും സംയുക്തമായി ഹൃദയത്തിനുവേണ്ടിയൊരു നടത്തം സംഘടിപ്പിക്കും. 29ന് രാവിലെ 7 മണിക്ക് മാനാഞ്ചിറ മൈതാനത്ത് നിന്ന് ആരംഭിച്ച് കമ്മീഷണര്‍ ഓഫീസ്, ബി.ഇ.എം. സ്‌കൂള്‍, സി. എച്ച്. ഓവര്‍ ബ്രിഡ്ജ്, ഹെഡ്‌പോസ്റ്റ് ഓഫീസ്, ഇന്‍കംടാക്‌സ് ഓഫീസ് വഴി ടൗണ്‍ ഹാളില്‍ സമാപിക്കും.
തുടര്‍ന്ന് ടൗണ്‍ഹാളില്‍ ഹൃദ്രോഗത്തെ സംബന്ധിച്ച് വിദഗ്‌ദ്ധ ഡോക്ടര്‍മാരായ ഡോ. കെ. കുഞ്ഞാലി, ഡോ. നാസര്‍ യൂസഫ്, ഡോ. പി.കെ. അശോകന്‍, ഡോ. മുരളി വെട്ടത്ത് എന്നിവരുമായി മുഖാമുഖം നടക്കും. ചടങ്ങില്‍ 80 വയസ്സ് പിന്നിട്ട വ്യക്തികളെ ആദരിക്കും.
പിവിഎസ് ആശുപത്രിയില്‍ ആന്‍ജിയോഗ്രാം ആന്‍ജിയോപ്ലാസ്റ്റി ചികിത്സസകള്‍ക്ക് ഇളവുകള്‍ നല്‍കും. പിവിഎസ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആന്‍ജിയോഗ്രാം 6000 രൂപയ്‌ക്കും ആന്‍ജിയോപ്ലാസ്റ്റി ഒരു ഡ്രഗ് കോട്ടഡ് സ്റ്റെന്റ് ഉള്‍പ്പെടെ 60000 രൂപയ്‌ക്കും ചെയ്യും. ഒക്‌ടോബര്‍ ഒന്നു വരെയാണ് ഈ സൗകര്യം ലഭ്യമാകുക. മുന്‍കൂട്ടി പേര് രജിസ്ട്രര്‍ ചെയ്യുന്ന രോഗികള്‍ക്കാണ് ചികിത്സാ ഇളവുകള്‍ ലഭിക്കുക. ഫോണ്‍ 0495 3011232, 3011109.
കോഴിക്കോട് മെഡിക്കല്‍കോളേജിലെ കാര്‍ഡിയോളജി വിഭാഗവും, കോളേജ് യൂനിയനും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.
29ന് രാവിലെ 6.30ന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും കോവൂരില്‍ എത്തി തിരിച്ച് മെഡിക്കല്‍കോളേജില്‍ അവസാനിക്കും.
















