Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അഖിലകേരള യാദവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനം നടന്നു കേന്ദ്രസര്‍ക്കാര്‍ യാദവ സമൂഹത്തിന് മതിയായ പരിഗണന നല്‍കും: മന്ത്രി സദാനന്ദഗൗഡ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 06:45 pm IST
inKannur

കണ്ണൂര്‍: അഖിലകേരള യാദവസഭ സംസ്ഥാന പ്രതിനിധിസമ്മേളനം കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്നു. കേന്ദ്രനിയമമന്ത്രി സദാനന്ദഗൗഡ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ റാലിയും നടന്നു. കേന്ദ്രസര്‍ക്കാര്‍ യാദവ സമൂഹത്തിന് മതിയായ പരിഗണന നല്‍കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന സമുദായത്തിന്റെ മുന്നേറ്റത്തിനായി സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യും. സ്വന്തമായ ആചാരവും ജീവിതരീതിയും അനുഷ്ഠിച്ചുവരുന്ന യാദവസമൂഹം രാജ്യത്തിന് മഹത്തായ സംഭാവനകളാണ് ചെയ്തുവരുന്നത്. സമുദായത്തിന്റെ വളര്‍ച്ചക്ക് ഗവണ്‍മെന്റിന്റെയും ഭാരത സമൂഹത്തിന്റെയും പിന്തുണ ആവശ്യമായിട്ടുണ്ട്. എല്ലാ മേഖലകളിലും പ്രാതിനിധ്യമുണ്ടാകേണ്ടിയിരിക്കുന്നു. കര്‍ണാടകം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ യാദവ സമുദായത്തിന് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ രാഷ്‌ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഇവര്‍ക്ക് ശരിയായ പ്രാതിനിധ്യം നല്‍കാന്‍ മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ല. ഇനിയെങ്കിലും ഇവര്‍ക്ക് മതിയായ പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ യാദവ സമുദായാംഗത്തിന് പ്രാതിനിധ്യം നല്‍കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണ്. വ്യത്യസ്ത സമുദായങ്ങള്‍ക്ക് മതിയായ പരിഗണനയാണ് മോദി സര്‍ക്കാര്‍ നല്‍കി വരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ യാദവര്‍ക്ക് മതിയായ പ്രാതിനിധ്യവും സാമ്പത്തിക സഹായവും ഉള്‍പ്പെടെ നല്‍കുമെന്നും സര്‍ക്കാറിനെ എപ്പോള്‍ സമീപിച്ചാലും എന്തു സഹായങ്ങള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.സോമനാഥന്‍ അധ്യക്ഷത വഹിച്ചു. യാദവസഭ സംസ്ഥാന പ്രസിഡണ്ട് ഗംഗാധരന്‍ നെല്ലിത്തല, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സരള, നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.ഒ.മോഹനന്‍, യാദവസഭ അഖിലേന്ത്യാ സെക്രട്ടറി വി.കൃഷ്ണന്‍ മാസ്റ്റര്‍, യാദവസേവാ സമിതി പ്രസിഡണ്ട് അഡ്വ.ടി.മണി, യാദവ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡണ്ട് വളപ്പില്‍ ഗോപി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എം.രമേശ് സ്വാഗതവും കണ്ണൂര്‍ താലൂക്ക് സെക്രട്ടറി എന്‍.സദാനന്ദന്‍ നന്ദിയും പറഞ്ഞു. നന്ദഗോപാല്‍ യാദവ് മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ റാലിയും നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.