കോഴിക്കോട്: ബാലുശേരി പഞ്ചായത്തിലെ കോക്കല്ലൂരില്‍ ആരംഭിച്ച ഗ്രെയ്‌സ് കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹസംഗമം സംഘടിപ്പിക്കുന്നു. കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാളെ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് സംഗമം നടക്കുക. ഭഒറ്റമരത്തണലില്‍’ എന്ന പേരില്‍ നടത്തുന്ന സംഗമത്തില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സരോജിനി അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എംപി, പുരുഷന്‍ കടലുണ്ടി എംഎല്‍എ, കൗണ്‍സലിംഗ് വിദഗ്ധന്‍ ഡോ. രജിത്കുമാര്‍ എന്നിവര്‍ സംബന്ധിക്കും. വിദ്യാഭ്യാസം, കൃഷി ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിലെ ഗ്രെയ്‌സിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്‌നേഹസംഗമത്തില്‍ പ്രഖ്യാപിക്കും. പ്രാദേശിക വികസനത്തിന് ജനകീയ കൂട്ടായ്‌മയുടെ മാതൃക സൃഷ്ടിക്കുവാനാണ് ഗ്രെയ്‌സ് ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഗ്രെയ്‌സ് ചെയര്‍മാന്‍ ശ്രീകുമാര്‍ കോച്ചാംവള്ളി, കണ്‍വീനര്‍ ടി.കെ ഷാനവാസ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ തങ്കയം ശശികുമാര്‍, ജോയിന്റ് കണ്‍വീനര്‍ എന്‍.സി മോഹനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















