മുക്കം: അഭിലാഷ് ജംഗ്ഷനിലെ വിസ്മയഗോള്‍ഡ് ജ്വല്ലറി കവര്‍ച്ചാ കേസില്‍ ഒരാള്‍ കൂടി പിടിയിലായതായി സൂചന. ജാര്‍ഖണ്ഡ് സ്വദേശി ബോലെ രാജ് ശര്‍മ്മ യാ ണ് പിടിയിലായത്.
ജാര്‍ഖണ്ഡില്‍ മുക്കം എസ് ഐ രാജേ ഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. ജാര്‍ ഖണ്ഡ് അംബകപൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. നേരത്തെ പിടിയിലായ കൃഷ്ണ രവി ദാസ് , സഹോദരന്‍ വിഷ്ണു ര വി ദാസ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി മറ്റു പ്രതികളെ പിടികൂടാനായി പോലീസ് രണ്ടു ദിവസം മുന്‍പാണ് ജാര്‍ഖണ്ഡിലേക്ക് പോയത്.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി ആയി. മൊത്തം ഏഴ് പ്രതികളാണുള്ളത്.ഇപ്പോള്‍ പിടിയിലായ ബോലെ രാജ് ശര്‍മ്മ കേസിലെപ്രധാനിയാണന്നാണ് സൂചന. കവര്‍ച്ച നടന്ന ആഗസ്ത് 12 ന് രാത്രി ജ്വല്ലറിക്കുള്ളില്‍ കയറിയ നാല് പേരില്‍ ഒരാളും ഇയാളാണെന്നാണ് അറിയുന്നത്
മൂന്ന് കിലോ സ്വര്‍ണ്ണം, നാലര കിലോ വെള്ളി, നാല് ലക്ഷം രൂപയടക്കം ഒരു കോടിയോളം രൂപയുടെ മോഷണമാണ് നടന്നത്. തിങ്കളാഴ്ച യോടെ പ്രതികളുമായി പോലീസ് മുക്കത്തെത്തുമെന്നാണ് സൂചന
















