മുക്കം: അഗസ്ത്യന്‍മുഴി അങ്ങാടിയില്‍ രണ്ടാഴ്ച യിലേറെയായി റോഡിലേക്ക് പരന്നൊ ഴുകുന്ന മാലിന്യത്തിന്റെ ഉറവിടം നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെ ത്തി. അങ്ങാടിയിലെ ഒരു സ്വകാര്യ വ്യക്തി യുടെ കെട്ടിടത്തിലെ മാലിന്യങ്ങളാണ് കാന യിലൂടെ ഒഴുക്കിവിടുന്നത് മാലിന്യമൊ ഴുക്കിവിടാന്‍ കെട്ടിടത്തോടനുബന്ധിച്ച് സൗകര്യമൊരുക്കാതിരുന്ന ഉടമ പൈപ്പുകള്‍ വഴി എല്ലാ മാലിന്യങ്ങളും പൊതു ഓവുചാലിലേക്ക് ഒഴുക്കിവിടുകയാണ് ‘ ഈ മാലിന്യം അങ്ങാടിയുടെ നടുവില്‍ റോഡില്‍ തളം കെട്ടിക്കിടക്കുകയാണ്.
അങ്ങാടിദുര്‍ഗന്ധപൂരിതമായതിനാല്‍ കച്ചവടക്കാരും യാത്രക്കാരും രണ്ടാഴ്ചയായി ദുരിതമനുഭവിക്കുകയായിരുന്നു . സഹികെട്ട നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും വെള്ളി യാഴ്ച ഉച്ചയോടെ നടത്തിയ തെരച്ചിലിലാണ് ഇതിന്റെ ഉറവിടം കണ്ടെത്തിയത്.
മാലിന്യം തളം കെട്ടി നില്‍ക്കുന്നതിന്റെ മുന്നിലാണ് എ യു പി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് .രണ്ടാഴ്ചയിലേറെയായി മാലിന്യം പരന്നൊഴുകി നാട്ടുകാരും. യാത്രക്കാരും വലഞ്ഞിട്ടും ,ഒടുവില്‍ നാട്ടുകാര്‍ അതിന്റെ ഉറവിടം കണ്ടെത്തിയിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേ ധമുയര്‍ന്നിട്ടുണ്ട്
















