അയര്‍കുന്നം: തുത്തുടി സെന്റ് ഗ്രിഗോറിയോസ് ചാപ്പലില്‍ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമത്തിന്റെ മറവില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച വാര്‍ഡുമെമ്പറുടെ നീക്കം പൊളിഞ്ഞു. അക്രമവിവരം അറിഞ്ഞ് തടിച്ചുകൂടിയ വിശ്വാസികള്‍ക്കിടയില്‍ ആക്രമത്തിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന് വാര്‍ഡ് മെമ്പറും കൂട്ടാളികളും പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇതുവഴിവന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. എന്നാല്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതോടെ മെമ്പറുടെ കള്ളപ്രചാരണം പൊളിയുകയും അനിഷ്ട സംഭവങ്ങള്‍ ഒഴിവാകുകയും ചെയ്തു.
വിവിധ മത വിഭാഗങ്ങളില്‍പെട്ടവര്‍ സഹവര്‍ത്തിത്തത്തോടെ കഴിയുന്ന തുത്തുട്ടി പ്രദേശത്ത് വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുവാന്‍ ശ്രമം നടത്തുന്ന കോണ്‍ഗ്രസ് നേതാവായ വാര്‍ഡ് മെമ്പര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എ.ജി.ഹരിപ്രസാദ്, അയര്‍കുന്നം പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രചൂഡന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
















