Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സിപിഎമ്മിന്റെ ഗുരുനിന്ദ: ഹിന്ദുഐക്യവേദി പൊതുയോഗം താക്കീതായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 10:42 am IST
inKozhikode

കോഴിക്കോട്: സിപിഎമ്മിന്റെ ഗുരുനിന്ദക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഹിന്ദുഐക്യവേദി പൊതുയോഗം.

കാലാതിവര്‍ത്തിയായ ഗുരുദേവ ദര്‍ശനവും കാലഹരണപ്പെട്ട കമ്യൂണിസവും എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് ഹിന്ദു ഐക്യവേദി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ മുതലക്കുളത്ത് നടത്തിയ പൊതുസമ്മേളനമാണ് വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്നതും നില നില്‍പ്പിനായുള്ള പരക്കംപാച്ചിലിനിടയില്‍ സമനില തെറ്റി സാമൂഹ്യ പരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത മഹാരഥന്മാരെ അധിക്ഷേപിക്കുന്ന സിപിഎമ്മുകാര്‍ക്കെതിരെ ശക്തമായ പ്രതികരണമാണ് പൊതുസമ്മേളനം ഉയര്‍ത്തിയത്. എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു പൂതമ്പാറ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരുദേവനെ ബ്രിട്ടീഷുകാരുടെ പാദസേവകനാണെന്ന് വിശേഷിപ്പിച്ച ഇഎംഎസ്സിന്റെ അനുയായികള്‍ നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ ഐക്യപ്പെടുന്നതില്‍ അസ്വസ്ഥരാകുകയാണെന്ന് ബാബു പൂതമ്പാറ പറഞ്ഞു. ഗുരുവിനെ തെരുവിലേക്ക് വലിച്ചിഴച്ച് അപമാനിച്ചവര്‍ക്ക് എസ്എന്‍ഡിപി ചുട്ട മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഗുരുദേവനെ കുരിശിലേറ്റി അപമാനിച്ചിട്ടും മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് അവിശുദ്ധ സഖ്യത്തിന്റെ ഭാഗമാണെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.

പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുനിന്ദക്കെതിരെ സംസ്ഥാന വ്യാപകമായി ഉയരുന്ന രോഷാഗ്നിയില്‍ സിപിഎം കത്തിച്ചാമ്പലാകുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുദര്‍ശനത്തിനെക്കുറിച്ച് വിവാദത്തിന് പകരം പരസ്യ സംവാദത്തിന് സിപിഎം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ പ്രസംഗിച്ചു.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. ജിജേന്ദ്രന്‍, കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന സെക്രട്ടറി വത്സലന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി ഗോവിന്ദന്‍, യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി മധു അരീക്കര, തട്ടാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ. സഹദേവന്‍, കേരള പത്മശാലിയ സംഘം ജില്ലാ പ്രസിഡന്റ് ബി. രാമന്‍, സാംബവമഹാസഭ ജില്ലാ സെക്രട്ടറി വി. സുന്ദര്‍, നിര്‍മ്മല്ലൂര്‍ ബാലന്‍, പുഷ്പക ബ്രാഹ്മണ സേവാസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ നമ്പീശന്‍, ടി. മനോജ്(അരയസമാജ ഏകോപന സമിതി), ഇന്ദ്രജിത്ത് സിംഗ് (ആര്യസമാജം), എം.വി. ഉണ്ണികൃഷ്ണന്‍ (വണിക വൈശ്യ സംഘം), രാജന്‍ ഉണ്ണി(അഖില ഭാരതീയ ബ്രാഹ്മണ ഫെഡറേഷന്‍) എന്നിവര്‍ പങ്കെടുത്തു.

ജില്ലാ പ്രസിഡന്റ് ശശി കമ്മട്ടേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ സംഘടനാ സെക്രട്ടറി കെ. ഷൈനു സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ മായനാട് നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.