കോഴിക്കോട്: സി എസ് ഐ മലബാര്‍ മഹായിടവക സഭാ തെരഞ്ഞെടുപ്പിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തി. ചട്ടങ്ങളെയും നിയമങ്ങളെയും കാറ്റില്‍പറത്തി ജനാധിപത്യനിയമങ്ങള്‍ പാലിക്കാതെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ആരോപിച്ചാണ് ഇലക്ഷന് വേദിയായ സി എസ് ഐ സെന്റ് മേരീസ് ചര്‍ച്ച് ഹാളിന് മുന്നില്‍ വായ്‌മൂടിക്കെട്ടി മലബാര്‍ ഡയോസിസ് മൂവ്‌മെന്റ് അംഗങ്ങള്‍ പ്രതിഷേധിച്ചത്.
ക്രിസ്തീയസഭയില്‍ നിഷ്പക്ഷവും ഭരണഘടനാപരവും സുതാര്യവുമായി നടത്തേണ്ട സഭയുടെ പ്രഥമ സ്വതന്ത്ര തെരഞ്ഞെടുപ്പിനെ തുടക്കം മുതല്‍ക്കെ നിരുത്തരവാദപരമായ രീതിയിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് നയിച്ചതെന്നും, കോടികളുടെ അഴിമതി മറച്ചുവെക്കാനും കുറ്റവാളികളെ രക്ഷിച്ചെടുക്കാനും വേണ്ടിയാണ് തിടുക്കപ്പെട്ട് ചട്ടങ്ങള്‍ ലംഘിച്ച് തിരഞ്ഞെടുപ്പ് നടത്തിയതെന്നും എം ഡി എം ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
















