കോഴിക്കോട്: ന്യൂനപക്ഷ പദവി ദുരുപയോഗം ചെയ്യുന്ന സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമന്നും മികച്ച റാങ്കിലുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍സീറ്റ് ഉറപ്പ് വരുത്തണമെന്നും കോഴിക്കോട്, മലപ്പുറം,വയനാട് കണ്ണൂര്‍ ജില്ലകളിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും യോഗം ആവശ്യപ്പെട്ടു.
ന്യൂനപക്ഷ പദവി ദുരുപയോഗം ചെയ്ത് മെറിറ്റ് മെഡിക്കല്‍ സീറ്റ് അട്ടിമറിക്കുന്ന സ്വാശ്രയ മെഡിക്കല്‍കോളേജുകളിലേക്ക് റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കെ. നാസര്‍.പി.കെ. ഫൈസല്‍, അബ്ദുറസാഖ് അല്‍മോയ, അബ്ദുനാസര്‍, അബ്ദു റഷീദ് എന്നിവര്‍ സംസാരിച്ചു.
















