കോട്ടയം: നാട്ടാനകളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉടമസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം. മോന്‍സി പി.അലക്‌സാണ്ടര്‍ അറിയിച്ചു. നാട്ടാനകളെ പങ്കെടുപ്പിക്കുമ്പോള്‍ ഉല്‍സവ-ആഘോഷ കമ്മറ്റികളും രജിസ്റ്റര്‍ ചെയ്യണം. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത നാട്ടാനകളും ഉല്‍സവ-ആഘോഷ കമ്മറ്റികളും 28നകം രജിസ്റ്റര്‍ ചെയ്യണമെന്നും നാട്ടാന പരിപാലന ചട്ടം സംബന്ധിച്ച് കളക്ടറുടെ ചേമ്പറില്‍ നടന്ന ജില്ലാ കമ്മറ്റിയോഗത്തില്‍ അറിയിച്ചു.
അസിസ്റ്റന്റ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസര്‍ വി.ജി.അനില്‍കുമാര്‍, ജില്ലാ പോലീസ് ഓഫീസര്‍ പ്രതിനിധി കെ.ആര്‍ ശ്രീവല്ലഭന്‍, കേരള എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.എസ്.രവീന്ദ്രനാഥ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ.ശശീന്ദ്രദേവ്, കേരള ഉല്‍സവാഘോഷകമ്മറ്റി പ്രതിനിധി അഡ്വ.രാജേഷ് പല്ലാട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
















