കോഴിക്കോട്: യുവാവിനെ ജാക്കിലിവര്‍കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും വിധിച്ചു. നാദാപുരം കുറ്റിപ്പുറം തെരുവന്‍പറമ്പ് താനിയുള്ളതില്‍ അബ്ദുള്ളയുടെ മകന്‍ ജാംഷിദിനെ അടിച്ചു പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതി താഴെകവുങ്ങുള്ളതില്‍ അമ്മതിന്റെ മകന്‍ സിദ്ദീഖിനെ കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ജഡ്ജ് എസ്എസ് സിന ശിക്ഷിച്ചത്. 4000 രൂപ പിഴയടക്കാനാണ് ശിക്ഷ. രണ്ടാംപ്രതി ഇസ്മയില്‍ വിചാരണ വേളയില്‍ ഹാജരാകാത്തതിനാല്‍ ആകേസ് കോടതി പിന്നീട് പരിഗണിക്കും. നാദാപുരം പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി.സുഗതന്‍, അഡ്വ.അനൂപ് എന്നിവര്‍ ഹാജരായി
















