കോഴിക്കോട്:മഹാത്മാഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് 2019 ഒക്‌ടോബര്‍ രണ്ടാം തിയ്യതിയോടെ രാജ്യം ശുചിത്വഭാരതമായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി സപ്തംബര്‍ 25 മുതല്‍ ജയപ്രകാശ് നാരായണന്റെ ജന്‍മദിനമായ ഒക്‌ടോബര്‍ 11 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ശുചിത്വ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു.
ഒക്‌ടോബര്‍ 25ന് പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ഡോ. എം.കെ മുനീര്‍ നിര്‍വഹിക്കും.
മികച്ച ശുചിത്വപ്രവര്‍ത്തനത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഗ്രീന്‍പ്രോട്ടോകോള്‍ അവാര്‍ഡ് ജില്ലയ്‌ക്ക് നേടിത്തന്ന വളണ്ടിയര്‍മാരെ ചടങ്ങില്‍ ആദരിക്കും.
സ്വഛ്ഭാരത് മിഷന്‍ നഗരത്തിലെ സ്‌കൂളുകള്‍ക്കായി നടത്തിയ ക്വിസ് മല്‍സരവിജയികള്‍ക്കുള്ള സമ്മാനദാനം എം.കെ രാഘവന്‍ എം.പി നിര്‍വഹിക്കും.
















