ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജ് ആശുപത്രി ഓപ്പറേഷന്‍ തീയേറ്ററില്‍ രോഗിയെ ഡോക്ടര്‍ മര്‍ദ്ദിച്ചതായി പരാതി.
പള്ളിക്കത്തോട് പൂവത്തളപ്പ്, ചെങ്ങാതികുന്നേല്‍ രാഹുര്‍ (24) നാണ് മര്‍ദ്ദനമേറ്റത്. ജനിച്ച് ഒന്‍പതാം മാസം മുതല്‍ ശാരിരികാവശതയ്‌ക്ക് ചികിത്സയില്‍ കഴിയുന്ന രാഹുല്‍ പനിയെതുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. പരിശോധനയ്‌ക്കായി കഴിഞ്ഞദിവസം ശ്വാസകോശത്തില്‍ നിന്നും ദ്രാവകം കുത്തിയെടുത്തതോടെ ശരീരമാകെ വേദനയായി. ഇന്നലെ കഴുത്തിലെ മുഴയില്‍ പരിശോധനയ്‌ക്കായി ബയോപ്‌സി ചെയ്യുന്നതിനായി തീയേറ്ററില്‍ കയറ്റിയപ്പോഴായിരുന്നു സംഭവം.
ശരീരത്തിന് അസഹനീയമായ വേദനയാണെന്നും അതുകൊണ്ട് മരവിപ്പിച്ചതിന് ശേഷം മാത്രമേ ബയോപ്‌സി ചെയ്യാവൂ എന്നും രാഹുല്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഡോക്ടര്‍ രാഹുലിനെ മര്‍ദ്ദിക്കുകയായിരുന്നു.രാഹുലിന്റെ അച്ഛന്‍ നേരത്തെ മരിച്ചുപോയി. അമ്മയും ഒരു സഹോദരിയുമടങ്ങുന്നതാണ് രാഹുലിന്റെ കുടുംബം. കോട്ടയത്തെ ഒരു സ്വകാര്യ ഹോട്ടലിലെ ക്യാഷ്യര്‍ ആയി ജോലി ചെയ്താണ് രാഹുല്‍ കുടുംബം പോറ്റുന്നത്. തന്റെ മകനെ അകാരണമായി മര്‍ദ്ദിച്ച ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഹുലിന്റെ അമ്മ ജയന്തി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഗാന്ധിനഗര്‍ പോലീസിലും പരാതി നല്‍കി.
















