ഈരാറ്റുപേട്ട: ആറ്റുപുറമ്പോക്ക് നിവാസികളുടേയും വഴിക്കടവ് നിവാസികളുടേയും കൈവശഭൂമിക്ക് പട്ടയം നല്‍കണമെന്നും റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കും, വിനോദ സഞ്ചാര കേന്ദ്രത്തോടുള്ള അവഗണനയ്‌ക്കുമെതിരേ ബിജെപി തീക്കോയി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടുറോഡില്‍ കൂട്ടഉറക്ക സമരം നടത്തി. തീക്കോയി തലനാട് പഞ്ചായത്തുകളിലെ ആറ്റുപുറമ്പോക്കിലും തീക്കോയി, പൂഞ്ഞാര്‍, നട്ടുഭാഗം, കൂട്ടിക്കല്‍ വില്ലേജുകളില്‍ ഉള്‍പ്പെടെ വഴിക്കടവിലേയും തലമുറകളുമായി താമസിക്കുന്ന കര്‍ഷകര്‍ പട്ടയത്തിന് വേണ്ടി നാളുകളായി നടത്തുന്ന മുറവിളി കേള്‍ക്കാത്ത ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കാനാണ് പ്രതീകാത്മകമായി സമരം നടത്തുന്നതെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.നാരായണന്‍ നമ്പൂതിരി പറഞ്ഞു. പഞ്ചായത്തുകമ്മിറ്റി പ്രസിഡന്റ് ഇ.ബി.രമണന്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി.സനല്‍കുമാര്‍, സംസ്ഥാന സമിതിയംഗം ആര്‍.സുനില്‍കുമാര്‍, മാനി അടിവാരം, ആര്‍.ദീപു, ഇ.ആര്‍.രഘുനാഥന്‍, കെ.ജി.മോഹനന്‍, കെ.ആര്‍. സജി, തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ആര്‍. ശശിധരന്‍, മനോജ് ചന്ദ്രന്‍, സി.ജി.രാജു, തങ്കമ്മ പങ്കജാക്ഷന്‍, എം.എം.റജി, എം.ജി.ശിവന്‍, ഒ.എസ്.മനോജ്, ബേബി ജോസഫ്, ബേബികുന്നത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
















