കടുത്തുരുത്തി: കുറുപ്പന്തറ പ്രൈവറ്റ് സ്റ്റാന്റിനതയിലുള്ള വനിതാ ഹോട്ടലില്‍ ആക്രമണം. വൈക്കം സ്വദേശികളായ രതീഷ്(29), സന്തോഷ് (32) എന്നിവരെ കടുത്തുരുത്തിപോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് വനിതാ ഹോട്ടലിലെത്തി ഊണ് ആവശ്യപ്പെട്ടു. ഊണ് തീര്‍ന്നുപോയി എന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറഞ്ഞു. കടയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് കടയിലുണ്ടായിരുന്ന റെജി ആവശ്യപ്പെട്ടു. ഉടനെ കടയില്‍ കിടന്ന കസേര എടുത്ത് റെജിയെ അടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു. തീന്‍മേശയും കടയുടെ ജനലും അടിച്ചു തകര്‍ത്തു. ഈ സമയം പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം പറഞ്ഞയുടനെ പോലീസെത്തി രണ്ടുപേരേയും അറസ്റ്റുചെയ്തു. അക്രമത്തില്‍ പരിക്കേറ്റ റെജി(46) നെ മൂട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തി പോലീസ് കേസെടുത്തു.
















