Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അനധികൃത കൈയേറ്റം വ്യാപകം: അടിയന്തിരമായി പിടിച്ചെടുക്കാന്‍ കമ്മീഷന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 11:48 pm IST
in Thiruvananthapuram

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് കമ്പനികളുടെ കൈവശമിരുന്ന സര്‍ക്കാര്‍ ഭൂമി സ്വാതന്ത്ര്യാനന്തരം രേഖകളുടെ പിന്‍ബലമില്ലാതെ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൈവശം വച്ചനുഭവിക്കുന്നുണ്ടെങ്കില്‍ അവ അടിയന്തിരമായി പിടിച്ചെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ആര്‍. നടരാജന്‍ ചീഫ് സെക്രട്ടറിക്കും റവന്യൂ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.

ഏക്കര്‍ കണക്കിന് ഭൂമി വ്യക്തികളും സ്ഥാപനങ്ങളും അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കമ്മീഷന്‍ അനേ്വഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭൂസംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കാനും അനധികൃതമായി കൈവശം വച്ചനുഭവിക്കുന്ന ഭൂമിയില്‍ ഭൂസംരക്ഷണ നിയമം അനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഭൂസംരക്ഷണ നിയമം അട്ടിമറിച്ച് വ്യാജരേഖയുണ്ടാക്കി അനധികൃത കൈവശക്കാരെ സഹായിച്ച സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലീസ് മേധാവിയായ റ്റി.പി. സെന്‍കുമാറിന് നിര്‍ദ്ദേശം നല്‍കി.

സ്വാതന്ത്ര്യത്തിനു മുമ്പ് സംസ്ഥാനത്ത് ഭൂമി കൈവശം വച്ചിരുന്ന ബ്രിട്ടീഷുകാരുടെയും കമ്പനികളുടെയും വിശദാംശങ്ങള്‍ കണ്ടെത്തി പ്രസ്തുത ഭൂമിയുടെ ഇന്നത്തെ അവസ്ഥയും കൈവശവും ആര്‍ക്കാണെന്ന് പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അത്തരക്കാര്‍ക്ക് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഉടമസ്ഥാവകാശം അനുവദിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. അത്തരത്തില്‍ ഉടമസ്ഥാവകാശം ലഭിക്കാതെ ആരെങ്കിലും ഭൂമി കൈവശം വച്ചിട്ടുണ്ടെങ്കില്‍ അവ പിടിച്ചെടുക്കാനാണ് ഉത്തരവ്.

ബ്രിട്ടീഷ് കമ്പനിയുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്ന ചില സ്വകാര്യവ്യക്തികളും കമ്പനികളും യാതൊരു ഉടമസ്ഥാവകാശവുമില്ലാതെ സര്‍ക്കാര്‍ ഭൂമി ഇപ്പോഴും കൈവശം വച്ചനുഭവിക്കുന്നു എന്ന് ആരോപിച്ച് മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ ഇവര്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

അനധികൃത ഭൂമി കണ്ടെത്താന്‍ കമ്മീഷന്റെ മുഖ്യ അനേ്വഷണ ഉദേ്യാഗസ്ഥനായിരുന്ന ഐജി, എസ്. ശ്രീജിത്ത് സംസ്ഥാനത്തുടനീളം അനേ്വഷണം നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഐജിയായി അദ്ദേഹം നിയമിതനായ ശേഷവും കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം അനേ്വഷണം തുടര്‍ന്നു. ഏക്കര്‍ കണക്കിന് ഭൂമി സംസ്ഥാനത്ത് ഉടനീളം സ്വകാര്യവ്യക്തികളും കമ്പനികളും യാതൊരു രേഖയുമില്ലാതെ വച്ചനുഭവിക്കുകയാണെന്ന് ഐജി കണ്ടെത്തി. റവന്യൂ ഉദേ്യാഗസ്ഥര്‍ അനധികൃത കൈവശക്കാര്‍ക്ക് ഒത്താശ ചെയ്തു കൊടുത്തതായും കണ്ടെത്തിയിരുന്നു. മുണ്ടക്കയം റ്റിആര്‍ & റ്റി കമ്പനി സര്‍ക്കാര്‍ ഭൂമിയില്‍ ഗേറ്റിട്ട് ടോള്‍ സ്ഥാപിച്ചതിനെതിരെ ആര്‍. നടരാജന്‍ ഉത്തരവ് പാസ്സാക്കിയിരുന്നു.

കയ്യേറ്റ ഭൂമി പിടിച്ചെടുത്താല്‍ അവ ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് നല്‍കി അവരുടെ മനുഷ്യാവകാശം സംരക്ഷിക്കാമെന്ന് ആര്‍. നടരാജന്‍ ഉത്തരവില്‍ പറഞ്ഞു. കമ്മീഷന്‍ നല്‍കിയിരിക്കുന്നത് ശുപാര്‍ശയല്ലെന്നും കമ്മീഷന്റെ ഉത്തരവുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പലവട്ടം സ്ഥിരപ്പെടുത്തിയിട്ടുള്ളതാണെന്നും ഉത്തരവ് ചൂണ്ടികാണിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.