വാണിമേല്‍: ഇന്നലെ വാണിമേല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐ നാദാപുരം ബ്ലോ ക്ക് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ നടന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ എത്താത്ത തിനാല്‍ സമീപത്തെ സ്കൂളു കളില്‍ നിന്ന് വിദ്യാര്‍ഥികളെ അണിനിരത്തിയത് വിവാദമായി. സ്കൂളില്‍ ക്ലാസ് നടന്നു കൊണ്ടിരിക്കെയാണ് സമരത്തിന് ആളെ കൂട്ടാന്‍ മുപതോളം വിദ്യാര്‍ഥികളെ എത്തിച്ചത്. വെള്ളിയോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികളാണ് ഏറെയും പങ്കെടുത്തത്. വിദ്യാര്‍ഥികളെ സമരത്തി ലേക്ക് അയക്കണമെന്ന ആവശ്യവുമായി ഡി വൈ എഫ് ഐ നേതാക്കള്‍ സ്കൂ ളില്‍ എത്തിയപ്പോള്‍ പഠന സമയത്ത് കുട്ടികളെ അയക്കാന്‍ പറ്റില്ലെന്ന് അധ്യാ പകര് പറഞ്ഞെങ്കിലും ഭീഷ ണി മുഴക്കിയാണ് വിദ്യാര് ഥികളെ കൂട്ടിക്കൊണ്ടു പോയത്. ഏറെ കൊട്ടിഘോ ഷിച്ചു നടന്ന സമരത്തെ അഭിസംബോധന ചെയ്യാന്‍ സി പി എം നേതാക്കള്‍ എത്താത്തതും, ഡി വൈ എഫ് ഐ പ്രവര്‍ത്തകരില്‍ ഒരു വിഭാഗം വിട്ടു നിന്നതും നേതൃത്വത്തിന് കനത്ത ആഘാതമായി. സമരം ദയനീ യമായി പരാജയപ്പെട്ടതോടെ സി പി എമ്മില്‍ ഈ വിഷയം പുതിയ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: