കോഴിക്കോട്: ഭാരത സര്‍ക്കാര്‍ യുവജന മന്ത്രാലയവും കോഴിക്കോട് നെഹ്‌റു യുവ കേന്ദ്രയുടേയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ യൂത്ത് ക്ലബ് ഭാരവാഹികള്‍ക്കും യുവജനങ്ങള്‍ക്കുമായി ത്രിദിന യൂത്ത് ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ആവാസിന്റെ സഹായത്തോടെ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സപ്തംബര്‍ 19 മുതല്‍ 21 വരെ നടക്കുന്ന ക്യാമ്പ് 19 ന് രാവിലെ ഒമ്പതിന് സി. മോയിന്‍കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ മിനി രാജു അറിയിച്ചു. ഫോണ്‍ നമ്പര്‍ 9446851692, 9961460092.
















