പേരാമ്പ്ര: ചെറുവണ്ണൂരില്‍ പോലീസിന് നേരെ സിപിഎം അക്രമം. അക്രമത്തില്‍ മേപ്പയ്യൂര്‍ എസ്ഐ ജിതേഷ്, സിവില്‍ പോലീസ് ഓഫീസര്‍ സുബ്രഹ്മണ്യം എന്നിവര്‍ക്ക് പരിക്കേറ്റു.
മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഫോട്ടോ സഹിതം ‘ഇവര്‍ നാടിന്നാപത്ത്’ എന്നെഴുതി ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട വെങ്ങിലോട്ട് ഹാഫിസ് എന്ന ഡിവൈഎഫ്ഐക്കാരനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂരില്‍ പ്രതിഷേധം പ്രകടനം നടത്തിയിരുന്നു. സംഘര്‍ഷ സ്ഥലത്ത് നിന്ന് ഹാഫിസിനെ രക്ഷിക്കാനായി പോലീസ് വണ്ടിയില്‍ കയറ്റുമ്പോഴാണ് സിപിഎമ്മുകാര്‍ സംഘടിതരായെത്തി എസ്ഐക്കും പോലീസുകാര്‍ക്കുമെതിരെ അക്രമം അഴിച്ചുവിട്ടത്.
കഴിഞ്ഞദിവസവും സിപഎമ്മുകാര്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സംഘര്‍ഷത്തിന് ശ്രമം നടത്തിയിരുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തിലും പ്രകോപനമുണ്ടാക്കാന്‍ സിപി എമ്മുകാര്‍ ഇവിടെ സംഘടിതമായി ശ്രമിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: