Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്ടില്‍ സ്വകാര്യ അച്ചടി വ്യവസായം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 09:45 pm IST
in Wayanad

മാനന്തവാടി :വയനാട്ടില്‍ സ്വകാര്യ അച്ചടി വ്യവസായം പ്രതിസന്ധിയില്‍. ജില്ലയില്‍ സ്വകാര്യ മേഖലയില്‍ നാല് മള്‍ട്ടി കളര്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസ്സുകളും 46 മിനി ഓഫ്‌സെറ്റ് പ്രസ്സുകളുമാണ് നിലവില്‍. ഇവയെല്ലാം ഓടുന്നത് കനത്ത നഷ്ടത്തില്‍. പ്രതിസന്ധി മറികടക്കുന്നതിനു തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്‌ക്കുന്നതടക്കം കടുത്ത തീരുമാനങ്ങള്‍ക്ക് നിര്‍ബന്ധിതരാകുകയാണ് പ്രസ്സ് ഉടമകള്‍. അച്ചടി ജോലികളില്‍ ഏറെയും ഇതര ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും വന്‍കിട പ്രസ്സുകളിലേക്ക് പോകുന്നതാണ് വയനാട്ടില്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസ്സ് വ്യവസായ മേഖലയ്‌ക്ക് പ്രഹരമായതെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും കല്‍പറ്റ സീഡാര്‍ പ്രസ് ഉടമയുമായ വി.പി.രത്‌നരാജ് പറഞ്ഞു. ശിവകാശിയിലും മൈസൂരുവിലും കോഴിക്കോടും എറണാകുളത്തുമടക്കമുള്ള വന്‍കിട പ്രസ്സ് ഉടമകള്‍ക്ക് വയനാട്ടില്‍ ഏജന്റുമാരുണ്ട്. കമ്മീഷന്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ അച്ചടിജോലികള്‍ പുറത്തേക്ക് കടത്തുകയാണ്. പ്രിന്റിംഗ് ചാര്‍ജില്‍ കാര്യമായ വ്യത്യാസം ഇല്ലാതിരിക്കെയാണ് ഈ അവസ്ഥ. ഏജന്റുമാര്‍ പ്രവര്‍ത്തനം വ്യാപകമാക്കിയതോടെ ജില്ലയിലെ പ്രസ്സുകളില്‍ അച്ചടി ജോലി ഗണ്യമായി കുറഞ്ഞു. ഇതിന്റെ തിക്തഫലം ഉടമകള്‍ക്കു പുറമേ തൊഴിലാളികളും അനുഭവിക്കേണ്ടിവരികയാണ്. ഗത്യന്തരമില്ലാതെ ഉടമകള്‍ പിരിച്ചുവിടുന്നവര്‍ ജില്ലയ്‌ക്ക് പുറത്ത് തൊഴില്‍ അന്വേഷിക്കേണ്ട ഗതികേടിലാണ്-രത്‌നരാജ് പറഞ്ഞു.വയനാട്ടിലെ ഓഫ്‌സെറ്റ് പ്രസ്സുകളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ടി.പി.തോമസ് ചൂണ്ടിക്കാട്ടി. ഉടമ അച്ചടിശാലയില്‍ ജോലി ചെയ്തിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. കടം വാങ്ങിയാണ് പല മാസങ്ങളിലും ശമ്പളം കൊടുക്കുന്നത്. അത്രയ്‌ക്കേറെയാണ് വരവും ചെലവും തമ്മിലുള്ള അന്തരം. ഇതിനു പുറമെയാണ് ലേബര്‍ നിയമങ്ങളും ഫാക്ടറി നിയമങ്ങളും മൂലമുള്ള അലോസരം. അഞ്ചോ ആറോ തൊഴിലാളികള്‍ മാത്രമുള്ള പ്രസ്സുകളില്‍ പോലും ഫാക്ടറി നിയമം ബാധകമാക്കാനാണ് അധികൃതരുടെ ശ്രമം-തോമസ് പറഞ്ഞു.വന്‍കിട അച്ചടി സ്ഥാപനങ്ങള്‍ എജന്റുമാര്‍ മുഖേന പ്രിന്റിംഗ് ജോലികള്‍ തട്ടിയെടുക്കുന്നതു തടയുകയാണ് ജില്ലയില്‍ അച്ചടി വ്യവസായത്തെ രക്ഷിക്കുന്നതിനു അടിയന്തരമായി ചെയ്യേണ്ടതെന്ന് ബത്തേരിയിലെ സാന്‍ജോര്‍ജിയ പ്രസ് ഉടമ ജോര്‍ജ് സേവ്യര്‍ ബോസ് പറഞ്ഞു. ടേണ്‍ ഓവര്‍ കുറവുള്ള പ്രസുകള്‍ക്ക് ലേബര്‍ നിയമത്തിലും എസ്.എസ്.എ രജിസ്‌ട്രേഷനുള്ളവയ്‌ക്ക് വൈദ്യുതി നിരക്കിലും ഇളവ് അനുവദിക്കുന്നതും ജില്ലയില്‍ അച്ചടി വ്യവസായത്തിന്റെ തകര്‍ച്ച ഒഴിവാക്കുന്നതിനു സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ ചെറുകിട പ്രിന്റിംഗ് പ്രസ്സുകളെ പീഡിത വ്യവസായമായി പ്രഖ്യാപിച്ച് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗം കെ.ബുഷ്ഹാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.