Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കല്‍പ്പറ്റ നഗരസഭ, ബസ് ടെര്‍മിനല്‍, ടെര്‍മിനല്‍ മാള്‍ ഉദ്ഘാടനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 11:04 am IST
in Wayanad

കല്‍പ്പറ്റ: വയനാടിന്റെ അസ്ഥാനമായ കല്‍പ്പറ്റയില്‍ നഗരവാസികളുടെയും വയനാടന്‍ ജനതയുടെയും ചിരകാലസ്വപ്നമായിരുന്ന ബസ് ടെര്‍മിനല്‍, ടെര്‍മിനല്‍ മാള്‍ ഉദ്ഘാടനം നാളെ വൈകുന്നേരം നാലരക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുമെന്ന് ചെയര്‍മാന്‍ പി പി ആലി പത്രസമ്മേളനത്തില്‍ അറിയിച്ചു. ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വ്വഹിക്കും. ടെര്‍മിനല്‍ മാള്‍ മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണവും, ഉപഹാരസമര്‍പ്പണം എം ഐ ഷാനവാസ് എം പി നിര്‍വ്വഹിക്കും. എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

ആധുനിക സംവിധാനങ്ങളോടും മികച്ച സൗകര്യങ്ങളോടും കൂടിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ച ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നത്. വിപുലമായ സൗകര്യങ്ങളോട് കൂടിയാണ് ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ഉദ്ഘാടനത്തിന് സജ്ജമാകുന്നത്. ഒരേ സമയം 30 ബസ്സുകള്‍ക്ക് ആളുകളെ മഴ നനയാതെ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം, വിശാലമായ പോര്‍ച്ച്, പാര്‍ക്കിംഗ് സൗകര്യം, ടാക്‌സി സ്റ്റാന്റ്, ഓട്ടോസ്റ്റാന്റ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം, വികലാംഗര്‍ക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം, ആധുനിക സൗകര്യങ്ങളോട് കൂടിയ ഗ്രാനൈറ്റ് പാകിയ വിശാലമായ കാത്തിരിപ്പ് കേന്ദ്രം, ക്ലോക്ക് റൂം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സി സി ടി വി നിരീക്ഷണ സംവിധാനം, ദീര്‍ഘദൂര യാത്രക്കാര്‍ക്ക് മെസനന്‍ ഫ്‌ളോറില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ പ്രത്യേക കാത്തിരിപ്പ് കേന്ദ്രം, ദീര്‍ഘദൂര യാത്രക്കാര്‍ക്ക് പ്രത്യേകം ടോയ്‌ലറ്റ് സംവിധാനങ്ങള്‍ എന്നിവ ബസ് ടെര്‍മിനല്‍ കോംപ്ലക്‌സിന്റെ പ്രത്യേകതയാണ്. കൂടാതെ ബൈപ്പാസ് ബസ് സ്റ്റാന്റ് ലിങ്ക് റോഡ് യാഥാര്‍ത്ഥ്യമാകുന്ന മുറക്ക് ഇന്റര്‍‌സ്റ്റേറ്റ് ബസുകള്‍ക്ക് സൗകര്യം നല്‍കുന്നതിന് 24 മണിക്കൂറും ബസ് സ്റ്റാന്റ് സജ്ജമാകും.

ഈ ഭരണസമിതിയുടെ കാലഘട്ടത്തില്‍ സമഗ്രമേഖലയിലും നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. എന്റെ ഗൃഹം ഭവന പദ്ധതി, പട്ടികവര്‍ഗ വിഭാഗത്തിനായി ഓണിവയലില്‍ ഫ്‌ളാറ്റ്, ഭിന്നശേഷിയുള്ളവര്‍ക്ക് ബഡ്‌സ് സ്‌കൂള്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, ബൈപ്പാസ് പൂര്‍ത്തീകരണം, വിവിധ റോഡുകളുടെ നവീകരണം, മിനി ബൈപ്പാസുകള്‍, സമഗ്ര കുടിവെള്ള പദ്ധതി, അര്‍ഹരായ എല്ലാവര്‍ക്കും ക്ഷേമപെന്‍ഷനുകള്‍ തുടങ്ങി ഒട്ടേറെ പ്രവൃത്തികളിലൂടെ ജനഹിതത്തിനനുസരിച്ച് നഗരസഭയെ മുന്‍നിരയിലെത്തിക്കാന്‍ ഈ കൗണ്‍സിലിന് കഴിഞ്ഞിട്ടുണ്ട്.

നഗരസഭയുടെ മുഖച്ഛായ മാറ്റുന്നതിന് 25 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. നഗരസഭയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി 50 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ച് ധാരണയായിട്ടുണ്ട്. വൈദ്യുതിമേഖലയിലെ പ്രശ്‌നപരിഹാരത്തിനായി 21 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. കൗണ്‍സിലിന്റെ അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സമഗ്രമേഖലയിലും വികസനം കൊണ്ടുവരാനും കല്‍പ്പറ്റയെ സംസ്ഥാനത്തെ മികച്ച നഗരസഭകളിലൊന്നാക്കി മാറ്റാനും ഈ കൗണ്‍സിലിന് സാധിച്ചുവെന്നും പി പി ആലി പറഞ്ഞു.

പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ കെ വത്സല, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ പി ഹമീദ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി ജെ ഐസക്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി പി ശോശാമ്മ, ബസ് ടെര്‍മിനല്‍ ടെക്‌നിക്കല്‍ എന്‍ജീനിയര്‍ ദീപക്, കമ്പനി ചെയര്‍മാന്‍ അബ്ദുള്‍ ഗഫൂര്‍, മൂജീബ്, അലി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുക്രന്‍ ജാതകത്തില്‍

Samskriti

ജ്ഞാനവും ഭക്തിയും

Samskriti

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം
Football

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌
Sports

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

പുതിയ വാര്‍ത്തകള്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.