തൊടുപുഴ : ചോക്ലേറ്റില്‍ നിന്നും പുഴുക്കളെ കണ്ടെത്തി. കാഡ്ബറി ഡയറിമില്‍ക്ക് ചോക്ലേറ്റില്‍ നിന്നാണ് പുഴുക്കളെ കണ്ടെത്തിയത്. വെങ്ങല്ലൂര്‍ സ്വദേശി കഴിഞ്ഞ ദിവസംവാങ്ങിയ പായ്‌ക്കറ്റിലാണ് പുഴുക്കള്‍ കണ്ടെത്തിയത്. എക്‌സ്‌പെയറി ഡേറ്റിന് മാസങ്ങള്‍ അവശേഷിക്കുന്നതാണ് പായ്‌ക്കറ്റ്. മുന്‍പും നിരവധി തവണ ചോക്ലേറ്റുകളില്‍ നിന്നും പുഴുവിനെ കണ്ടെത്തിയിരുന്നെങ്കിലും യാതൊരുവിധ നടപടികളും കൈക്കൊള്ളാന്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷാവിഭാഗം കടകളില്‍ പരിശോധന നടത്താത്തതിനാലാണ് ഇത്തരത്തിലുള്ള വീഴ്ച സംഭവിക്കുന്നത്.
















