പുളിയന്‍മല: തമിഴ്‌നാട്ടില്‍ നിന്നും ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി എത്തിയ ജീപ്പ് യാത്രാമധ്യേ നിയന്ത്രണം വിട്ട് മറിഞ്ഞു. ഒരു സ്ത്രിക്ക് പരിക്കേറ്റു. പുളിയന്‍മലയ്‌ക്കു സമീപം റിക്‌സന്‍പടിയില്‍ ഇന്നലെ രാവിലെയായിയരുന്നു അപകടം. സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലേയ്‌ക്കുള്ള യാത്രമധ്യേ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പിന്നിലേയ്‌ക്കു വന്ന് മറിയുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. തൊഴിലാളികളെ കുത്തിനിറച്ച് ട്രിപ്പ് ജീപ്പുകള്‍ പായുന്നതിനെതിരെ നടപടിയെടുക്കാന്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി കൈക്കൊണ്ടിട്ടില്ല.
















