Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോലീസ് സ്റ്റേഷനുമുന്നിലെ കൃഷ്ണ വിഗ്രഹം നീക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 10:27 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര ജനമൈത്രി പോലീസ് സ്‌റ്റേഷനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന കൃഷ്ണവിഗ്രഹം

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനുമുന്നില്‍ അരനൂറ്റാണ്ടിലേറെയായി സ്ഥാപിച്ചിരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹം നീക്കംചെയ്യാന്‍ ശ്രമം. പുതിയ പോലീസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെയാണ് ശ്രീകൃഷ്ണ വിഗ്രഹത്തെ നീക്കം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കുന്നത്.

പഴയ പോലീസ്‌സ്റ്റേഷന് മുന്നിലായിട്ടാണ് ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. മഴ നനഞ്ഞ് വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ മുകളില്‍ കുടപോലെ േേലാഹം കൊണ്ട് മേല്‍ക്കൂരയും സ്ഥാപിച്ചിട്ടുണ്ട്. പോലീസുകാര്‍ സ്വന്തം കീശയില്‍നിന്ന് എണ്ണയും തിരിയും വാങ്ങി രാവിലെയും വൈകിട്ടും വിഗ്രഹത്തിനു മുന്നില്‍ വിളക്ക് തെളിയിക്കുന്നുണ്ട്. ഡ്യൂട്ടിയിലുള്ള പോലീസുകാരാണ് പൂജ നടത്തുന്നത്. പ്രതേ്യക ദിവസങ്ങളില്‍ പുഷ്പഹാരം ചാര്‍ത്തി പൂജയും നടത്താറുണ്ട്. ഇത്തരത്തില്‍ പോലീസുകാര്‍ ആരാധിച്ചിരുന്ന വിഗ്രഹത്തെയാണ് മതേതരവാദികളായ ചില ഉയര്‍ന്ന പോലീസ് ഉദേ്യാഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം നീക്കം ചെയ്യാന്‍ അണിയറയില്‍ ശ്രമം നടത്തുന്നത്.

ഡിവൈഎസ്പി, സിഐ, എസ്‌ഐ എന്നിവരുടെ ഓഫീസുകള്‍ ഒരു കുടക്കീഴിലാക്കിയാണ് പുതിയ പോലീസ് കോംപ്ലക്‌സ് മന്ദിരം പഴയ പോലീസ്‌സ്റ്റേഷനു പുറകിലായി നിര്‍മിച്ചത്. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി കോംപ്ലക്‌സിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. നിലവിലെ സ്ഥലത്തുപോയി വിഗ്രഹത്തിനു മുന്നില്‍ വിളക്ക് തെളിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ ഉദ്ഘാടനത്തിനു രണ്ടുദിവസത്തിനുമുമ്പ് കൃഷ്ണവിഗ്രഹം മാറ്റി സ്ഥാപിക്കാന്‍ പീഠവും നിര്‍മിച്ചിരുന്നു. എന്നാല്‍ സ്റ്റേഷനു മുന്നില്‍ ഇനി കൃഷ്ണവിഗ്രഹം വേണ്ട എന്ന നിലപാടില്‍ ഉന്നത പോലീസ് ഉദേ്യാഗസ്ഥര്‍ ഇടപെട്ട് പീഠത്തെ രാത്രിയില്‍ തന്നെ ഇടിച്ചു നീക്കുകയായിരുന്നു. പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുമുമ്പ് സമരക്കാരെ കൊണ്ടിടുന്ന ലോക്കപ്പായിരുന്ന കാലത്ത് സ്ഥാപിച്ചതാണ് കൃഷ്ണവിഗ്രഹം. സമീപത്തെ തെങ്ങില്‍നിന്ന് തേങ്ങ പറിക്കുന്നതിനിടയില്‍ തേങ്ങ വീണ് വിഗ്രഹത്തിന്റെ ഒരു കൈക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. പോലീസുകാര്‍ ഇത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. സ്റ്റേഷനില്‍ അനര്‍ഥങ്ങളുണ്ടാകുകയും പോലീസ് വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പെടുകയും ചെയ്തതോടെ പഴയ വിഗ്രഹം മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. ഇതിനുശേഷം നിത്യവും വിളക്ക് തെളിയിക്കും. ഇതിനിടയില്‍ സ്ഥിരമായി പൂജ നടത്തിയിരുന്ന പോലീസ് ഡ്രൈവറെ സ്ഥലംമാറ്റി. പൂജ മുടങ്ങിയതോടെ സ്റ്റേഷനില്‍ വീണ്ടും അനര്‍ഥങ്ങള്‍ ഉണ്ടാവുകയും പോലീസ് പിടികൂടിയ പ്രതി ലോക്കപ്പില്‍ കെട്ടിത്തൂങ്ങി മരിക്കുകയും ചെയ്തു.

രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ലോക്കപ്പ് മരണം മുതലെടുത്തതോടെ സ്റ്റേഷന്‍ എസ്‌ഐയുടെയും പോലീസുകാരുടെയും തൊപ്പി തെറിപ്പിച്ചു. പൂജ മുടങ്ങിയതാണ് അനര്‍ഥങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തി സ്ഥലംമാറ്റിയ പോലീസുകാരനെ വീണ്ടും നെയ്യാറ്റിന്‍കര സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് സ്ഥലം മാറി പോകുന്നതുവരെ അന്നത്തെ ജില്ലാപോലീസ് മേധാവിയുടെ വകയായിരുന്നു എണ്ണയും തിരിയും. ഇപ്പോള്‍ വിഗ്രഹം മാറ്റാനുള്ള തീരുമാനം പോലീസുകാര്‍ക്കിടയില്‍ ശക്തമായ അമര്‍ഷത്തിന് വഴി തെളിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

World

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

Kerala

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)
Vicharam

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

പുതിയ വാര്‍ത്തകള്‍

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.